ദിലീപ് -ഡബ്യൂസിസി വിഷയത്തിൽ നിലപാട് വ്യക്തമാക്കി അമ്മ!! ദിലീപ് അമ്മയിൽ നിന്ന് പുറത്ത്...
ദിലീപ് അമ്മയിൽ നിന്ന് പുറത്ത്
സിദ്ദിഖിനേയും ജഗദീഷിനേയും കൈവിടാതെ അമ്മ. സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസിയിലെ നടിമാർ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി താരസംഘടന അമ്മ. ദിലീപ് വിഷയത്തിൽ തന്റെ നേർക്ക് ആരോപണം കേന്ദ്രീകരിക്കുന്നത് സങ്കടകരമെന്നും മോഹൻലാൽ പറഞ്ഞു. അതേസമയം ദിലീപ് അമ്മയിൽ നിന്ന് രാജിവെച്ച് പുറത്തു പോയെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്. രാജി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദിലീപ് രാജി കത്ത് നൽകിയതെന്നും താരം കൂട്ടിച്ചേർത്തു.

കൂടാതെ രാജിവെച്ച നടിമാരുടെ കാര്യത്തിലും നിലപാട് താരസംഘടന വ്യക്തമാക്കിയിട്ടുണ്ട്. നടിമാരെ ആരും പുറത്താക്കിയതല്ല. ഇവർ സ്വമേധയാൽ സംഘടനയിൽ നിന്ന് പുറത്തു പോയതാണ്. ഇവർക്ക് വീണ്ടും സംഘടനയിലേയ്ക്ക് മടങ്ങി വരണമെങ്കിൽ ആദ്യം ആപ്ലിക്കേഷൻ നൽകണമെന്നും ബാക്കി നടപടികളിലൂടെ നടിമാരെ തിരിച്ചെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപിൽ നിന്ന് രാജി വാങ്ങി
ഡബ്യൂസിസി അംഗങ്ങൾ ഏറ്റവും അധികം ആരോപണവും പരാതിയും ഉന്നയിച്ച വിഷയമായിരുന്നു ദിലീപിനോട് അമ്മ സ്വീകരിക്കുന്ന മ്യുദ സമീപനം. എന്നാൽ ഇന്ന് ആരോപണത്തിന് വ്യക്തമായ ഉത്തരം അമ്മ നൽകിയിട്ടുണ്ട്. ദിലീപ് ഇപ്പോൾ സംഘടനയുടെ അംഗമല്ലെന്നും, ദിലീപിൻ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നെന്നും മോഹൻലാൽ പറഞ്ഞ്. ഒക്ടോബർ 10 നായിരുന്നു ദിലീപ് അമ്മയ്ക്ക് രാജി കത്ത് നൽകിയത്.

സ്ത്രീകൾക്കായി പരാതി സെൽ
സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം പരിശേധിക്കാൻ അമ്മയിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊന്നമ്മ ബാബു, കെപിഎസി ലളിത, കക്കൂ പരമേശ്വരൻ എന്നിവരാണ് ആ സംഘടനയിൽ ഉള്ളത്. എന്നാൽ സംഘടനയുടെ പ്രാരംഭ ഘട്ടം മാത്രമേ ആയിട്ടുള്ളുവെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ദിഖും ജഗദീഷും പറഞ്ഞത് ഓരേ കാര്യങ്ങൾ
വാർത്തക്കുറിപ്പായി ജഗദീഷും പ്രസ്സ്മീറ്റിൽ സിദ്ദീഖും പറഞ്ഞത് ഓരേ കാര്യങ്ങൾ തന്നെയാണ്. അവതരിരപ്പിച്ച രീതികളിൽ മാത്രമായിരുന്നു ആ വ്യത്യസമെന്നും ഇവർ വ്യക്തമാക്കി. രണ്ടു പേരും പറഞ്ഞതും അമ്മയുടെ നിലപാടുകളാണ്. പുറത്തു പോയ നടിമാർക്ക് തിരികെ വരണമെങ്കിൽ വീണ്ടും അപേക്ഷ നൽകണമെന്നും സംഘടനയുടെ തുടർന്നുള്ള നടപടി ക്രമങ്ങൾ പാലിക്കണമെന്നും അമ്മ വ്യക്തമാക്കിയിട്ടുണ്ട്.

മോഹൻലാൽ ബലിയാടാകുന്നു
അറിവില്ലാത്ത പല വിഷയത്തിലും തന്റെ പേര് വലിച്ചിഴക്കപ്പെടുകയാണ്.എനിക്ക് വ്യക്തിപരമായ അറിയില്ലാത്തവർ പോലും എനിക്കെതിരെ വിമർശനങ്ങൾ ഉയർത്തു. തനിയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ തനിയ്ക്ക് വിഷമമുണ്ടാക്കുന്നുണ്ടെന്നും ലാലേട്ടൻ പറയുന്നു. ഞാൻ ഈ സംഘടനയിൽ വന്നത് അവിചാരിതമായാണ്. ഇതിന്റെ തലപ്പത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പറഞ്ഞിട്ടുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

മീടൂവിൽ വിശദീകരണം തേടും
മലയാള സിനിമയിലെ രണ്ട് നടന്മാർക്കെതിരെയാണ് മീടു ആരോപണം ഉയർന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടൻ അലൻസിയാറിനോട് വിശദീകരണം തേടും. എന്നാൽ മുകേഷ് വിഷയത്തിൽ ഇതുവരെയായിട്ടും മാധ്യമ പ്രവർത്തക പരാതി നൽകിയിട്ടില്ല. നടിയുയുടെ പരാതിയും കിട്ടിയില്ല. ഇതുമായി ബന്ധപ്പെട്ട പരാതികൾക്കായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.


Click it and Unblock the Notifications











