ദിലീപ് അമ്മയില്‍ നിന്നും രാജിവെച്ചു! മോഹന്‍ലാലിന് രാജിക്കത്ത് കൈമാറി! പോരാട്ടം കനക്കുന്നു

മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത സമയത്തായിരുന്നു ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഭൂരിഭാഗം പേരും ജനപ്രിയ നായകന്റെ തിരിച്ചുവരവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന് ഇരയായ താരത്തേയും കുറ്റോരോപിതനായ താരത്തെയും ഒരുപോലെ പരിഗണിക്കുന്നുവെന്നാരോപിച്ച് സംഘടനയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. ദിലീപരിനെ തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനയുടെ നേതൃത്വത്തില്‍ അമ്മയ്ക്ക് അഭിനേത്രികള്‍ കത്ത് നല്‍കിയിരുന്നു.

Dileep

താനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടയിലാണ് തിരികെ സംഘടനയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്. രേഖാമൂലം നല്‍കിയ കത്തിലൂടെയായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. തങ്ങള്‍ നല്‍കിയ കത്തിന് കൃത്യമായി മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് വനിതാ താരങ്ങള്‍ വീണ്ടും കത്ത് നല്‍കിയിരുന്നു. മൂന്ന് തവണയായി കത്ത് നല്‍കിയിട്ടും കൃത്യമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഡബ്ലുസിസി അംഗങ്ങള്‍ പത്രസമ്മേളനം വിളിച്ചത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചും പ്രസിഡന്റിന്റെ നിലപാടുകളിലുള്ള നിരാശയെക്കുറിച്ചുമൊക്കെ ഇവര്‍ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ദിലീപ് സംഘടനയില്‍ നിന്നും രാജി വെച്ചുവെന്ന തീരുമാനം പുറത്തുവന്നത്. മോഹന്‍ലാലിന് നല്‍കിയ കത്തിലൂടെയാണ് താരം രാജിക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഒക്ടോബര്‍ 10നാണ് താരം കത്ത് നല്‍കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X