twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാസംഘടനകള്‍ തമ്മിലുള്ള തര്‍ക്കം; തീയേറ്റർ തുറക്കാനുള്ള തീരുമാനം ഏകപക്ഷീയം, തെറ്റായിപ്പോയെന്ന് ദിലീപ്

    |

    കൊവിഡ് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച ഒരു മേഖലയാണ് സിനിമാ മേഖല വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമാ ചിത്രീകരണങ്ങൾ അവസാനിപ്പിക്കുകയുംസർക്കാർ നിർദ്ദേശപ്രകാരം തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിരുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയായിരുന്നു സിനിമാ മേഖലയ്ക്ക് താങ്ങേണ്ടി വന്നത്. ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയതോടെ സിനിമ ചിത്രീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ തിയേറ്ററുകൾ ഇനിയും സജീവമായിട്ടില്ല. കർശന നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിട്ടുണ്ട്.

    എന്നാൽ കേരളത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. തിയേറ്റർ ഉടമകളും നിർമ്മാതാക്കളും വിതരണക്കാരും രണ്ട് തട്ടിൽ നിൽക്കുകയാണ്. ഇപ്പോഴിത സിനിമാസംഘടനകൾ തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ അനുരഞ്ജന ശ്രമവുമായി നടൻ ദിലീപ് രംഗത്തെത്തിയിക്കുകയാണ്. സിനിമകൾ കൊടുക്കില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ തുറക്കുമെന്ന് സംയുക്ത തീയറ്റർ ഉടമകളുടെ സംഘടന ആവർത്തിച്ചതോടെയാണ് പ്രശ്നന പരിഹാരത്തിനായി ദിലീപ് ഇറങ്ങിയത്. കൂടാതെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിയറ്ററുടമകൾ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും കത്തു നൽകിയിരുന്നു.

    തീരുമാനം ഏകപക്ഷീയം

    വിതരണക്കാർക്കും നിർമ്മാതാക്കൾക്കും കൃത്യമായി മറുപടി നൽകാൻ ഫിയോക്കിന് കഴിയുന്നില്ലെന്ന് വിതരണക്കാരുടെ സംഘടന പറഞ്ഞു. അതുകൊണ്ടു തന്നെ സിനിമകൾ കൊടുക്കില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും ആവർത്തിച്ചു. തിയേറ്റർ തുറക്കുമെന്ന് സംയുക്ത തീയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചു. തിയേറ്റർ തുറക്കാനുള്ള തീരുമാനം ഏകപക്ഷീയമായിപ്പോയെന്ന് ചർച്ചയിൽ ദിലീപ് പറഞ്ഞു. അനുരഞ്ജന ചർച്ചയ്‌ക്കാണ്‌ ദിലീപിന്റെ ശ്രമം.

    കത്ത് നൽകി

    പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിയേറ്ററുടമകൾ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും കത്തുനൽകിയിരുന്നു. ചർച്ചയ്ക്ക് മുൻപായിരുന്നു തിയേറ്ററുടമകൾ കത്തുനൽകിയത്. പ്രശ്നങ്ങൾ അനാവശ്യമെന്നും നേരിട്ട് ചർച്ച ചെയ്യാൻ തയ്യാറാണെന്നും തിയേറ്ററുടമകൾ കത്തിൽ പറയുന്നു. എന്നാൽ വിഷയത്തിൽ നിർമാതാക്കളും വിതരണക്കാരും എതിർപ്പ് പ്രകടിപ്പിച്ചു .

    നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും എതിർപ്പ്

    സർക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ തീയേറ്റർ തുറക്കാൻ തിയേറ്ററുടമകൾ എടുത്ത തീരുമാനത്തിലാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും എതിർപ്പ്. അതോടൊപ്പം തന്നെ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും തിയേറ്ററുടമകളിൽ നിന്ന് ലഭിക്കാനുള്ള തുകയുടെ കണക്കും ചേമ്പറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഈ തുക നൽകാതെ സിനിമകൾ നൽകില്ല എന്ന നിലപാടിലാണ് വിതരണക്കാർ അറിയിച്ചിരിക്കുന്നത്.

    Recommended Video

    ദൃശ്യം 2വിന്റെ OTTറിലീസില്‍ നിന്നും പിന്‍മാറില്ലെന്ന് ആന്റണി പെരുമ്ബാവൂര്‍
    വിജയ് ചിത്രം

    വിജയ് ചിത്രം മാസ്റ്ററിന്റെ പകർപ്പ് വിതരണക്കാർ നൽകാത്തപക്ഷം തമിഴ്നാട്ടിൽ നിന്ന് നേരിട്ട് ചിത്രം എടുക്കാനുള്ള നടപടികൾ തിയേറ്ററുടമകൾ സ്വീകരിക്കുമെന്ന് സൂചനയുമുണ്ട്. അങ്ങനെ ഒരു നടപടിയുണ്ടായത് മലയാളസിനിമകൾ ഇനി തിയേറ്ററുടമകൾക്ക് നൽകില്ലെന്നാണ് വിതരണക്കാർ അറിയിച്ചിരിക്കുന്നത്. ചേംബറിന്റെ യോഗം നടന്നുകൊണ്ടിരിക്കുകയാണ്.

    താരപുത്രന്റെ പുത്തൻ ലുക്ക് വൈറലാകുന്നു

    Read more about: dileep cinema സിനിമ
    English summary
    Dileep Revealed The Decision To Open Theaters Was Wrong,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X