പണ്ട് താന്‍ സിക്‌സ് പാക്ക് ആയിരുന്നുവെന്ന് ദിലീപ്! ആ കാലത്തെക്കുറിച്ച് ജനപ്രിയ നായകന്‍

By Midhun Raj

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സൂപ്പര്‍താരത്തിന്റെ സിനിമകള്‍ക്കെന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ദിലീപിന്റെ സിനിമകള്‍ ആരാധകര്‍ക്കൊപ്പം തന്നെ കുടുംബ പ്രേക്ഷകരും എപ്പോഴും ഏറ്റെടുക്കാറുണ്ട്. ഹാസ്യത്തിന് പ്രാധാന്യമുളള സിനിമകളാണ് നടന്റെതായി മലയാളത്തില്‍ കൂടുതല്‍ പുറത്തിറങ്ങിയിരുന്നത്.

നടന്റെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന ചിത്രമാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുന്നത്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്.

അടുത്തിടെ സിനിമയുമായി

അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് നടന്നൊരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങള്‍ ചിരിയുണര്‍ത്തിയിരുന്നു. പീറ്റര്‍ ഹെയ്‌നെ പോലെ ഒരാള്‍ ആക്ഷന്‍ കൊറിയാഗ്രാഫി ചെയ്ത ചിത്രത്തെപറ്റി സംസാരിക്കുമ്പോഴാണ് തന്റെ പഴയകാലത്തെക്കുറിച്ച് ദിലീപ് ഓര്‍ത്തെടുത്തത്. പണ്ട് മിമിക്രി ചെയ്യുന്ന കാലത്ത് താന്‍ സിക്‌സ് പാക്ക് ആയിരുന്നുവെന്ന് ദിലീപ് പറയുന്നു.

ബ്രൂസ്ലിയൊക്കെ പോലെയായിരുന്നു

ബ്രൂസ്ലിയൊക്കെ പോലെയായിരുന്നു. എക്‌സ്‌റേ എടുക്കണമെങ്കില്‍ ആ ഷര്‍ട്ട് ഒന്ന് അഴിച്ചാല്‍ മതി എന്ന് പറയുമായിരുന്നുവെന്നും തമാശരൂപേണ ദിലീപ് പറഞ്ഞു. മിമിക്രി കാലങ്ങളിലെ തീരെ മെലിഞ്ഞ രൂപത്തെപറ്റിയാണ് ജനപ്രിയ നായകന്‍ പറഞ്ഞത്. മിമിക്രി വേദികളില്‍ നിന്നും സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ച ദിലീപ് പിന്നീടാണ് അഭിനേതാവായി തിളങ്ങിയത്.

ചെറിയ വേഷങ്ങളിലൂടെ

ചെറിയ വേഷങ്ങളിലൂടെ കരിയര്‍ തുടങ്ങിയ നടന്‍ പിന്നീട് നായകനടനായി മാറുകയായിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം നടന്‍ സിനിമകള്‍ ചെയ്തിരുന്നു. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ക്കൊപ്പം തന്നെ എല്ലാതരം സിനിമകളും ദിലീപ് മലയാളത്തില്‍ ചെയ്തു. ദിലീപിന്റെതായി തരംഗമായ ചില ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

അടുത്തിടെ ദിലീപ്

അടുത്തിടെ ദിലീപ് തന്നെ ഒരഭിമുഖത്തില്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ജനപ്രിയ നായകന്റെ ഹിറ്റ് ചിത്രങ്ങളായ സി ഐഡി മൂസ, വാളയാര്‍ പരമശിവം എന്നീ ചിത്രങ്ങള്‍ക്കാണ് രണ്ടാം ഭാഗം വരുന്നത്. ഉദയകൃഷ്ണയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. കേശു ഈ വീടിന്റെ നാഥന്‍, പറക്കും പപ്പന്‍, പിക് പോക്കറ്റ്, ജോഷി സംവിധാനം ചെയ്യുന്ന ഓണ്‍ എയര്‍ ഈപ്പന്‍ തുടങ്ങിയവയാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X