Just In
- 14 hrs ago
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- 14 hrs ago
ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന് മാത്യൂവും ദര്‍ശനയും
- 14 hrs ago
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- 15 hrs ago
പ്രണയ സാഫല്യം! സംവിധായകന് ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി
Don't Miss!
- News
ന്നാവോ സംഭവം: ശവസംസ്കാരം ഞായറാഴ്ച രാവിലെ, അടക്കം ചെയ്യും, സ്മാരകം നിർമ്മിക്കാനും പദ്ധതി!
- Lifestyle
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
- Sports
ISL: വന്നു, കണ്ടു, കീഴടക്കി — നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ലാലേട്ടനെ മറക്കണമെങ്കില്‍ എന്റെ സിനിമകളെയെല്ലാം ഞാന്‍ മറക്കണം! മോഹന്‍ലാലിനെക്കുറിച്ച് ദിലീപ്
മോഹന്‍ലാല്‍-ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ചതെങ്കിലും സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്വന്റി 20യാണ് ഈ കൂട്ടുകെട്ടില്‍ വലിയ വിജയമായി മാറിയ സിനിമ. ട്വന്റി 20ക്ക് പിന്നാലെ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ വിജയം നേടിയിരുന്നു. ചൈന ടൗണ്‍, വര്‍ണപ്പകിട്ട് തുടങ്ങിയ സിനിമകളാണ് ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങള്‍.
രണ്ട് സിനിമകളില്‍ മോഹന്‍ലാലിന്റെ അനിയന്റെ വേഷത്തിലായിരുന്നു ദിലീപ് അഭിനയിച്ചിരുന്നത്. സിനിമയിലെന്ന പോലെ ജീവിതത്തിലും തന്റെ ജ്യേഷ്ട സഹോദരനാണ് ലാലേട്ടനെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും നടന് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

ലാലേട്ടനെ തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹത്തെ മറക്കണമെങ്കില്‍ താന്‍ തന്റെ സിനിമകളെ മറക്കണമെന്നും ദിലീപ് പറയുന്നു. ഞാന്‍ ആദ്യമായി കമല്‍ സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി ചേരുന്നത് ലാലേട്ടന് നായകനായ വിഷ്ണു ലോകം എന്ന സിനിമയിലൂടെ ആണെന്നും അന്ന് ആ സെറ്റില്‍ വെച്ച് ലാലേട്ടന്റെ മുന്നിലാണ് താന്‍ ആദ്യമായി ക്ലാപ് അടിച്ചു സിനിമാ ജീവിതം ആരംഭിക്കുന്നതെന്നും ദിലീപ് പറയുന്നു.

താന്‍ ലാലേട്ടനെ അനുകരിച്ച് കൊണ്ട് സെറ്റിലൊക്കെ തമാശയും കാര്യങ്ങളുമൊക്കെയായിട്ടാണ് മുന്നോട്ടുപോയത്. വളരെ സ്നേഹത്തോടെയാണ് അദ്ദേഹം തന്നോട് പെരുമാറിയിട്ടുളളതെന്നും ദിലീപ് പറയുന്നു. ഉളളടക്കം എന്ന കമല്‍ സംവിധായനം ചെയ്ത സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും കൂടുതല്‍ അടുത്തത്. എറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ഡാനിയേലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നവംബര്‍ പതിനഞ്ചിനാണ് ദിലീപും അര്‍ജുനും ഒന്നിക്കുന്ന ജാക്ക് ആന്‍ഡ് ഡാനിയേല്‍ റിലീസ് ചെയ്യുന്നത്. സ്പീഡ് ട്രാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും സംവിധായകന് എസ് എല്‍ പുരം ജയസൂര്യയും ഒന്നിച്ച ചിത്രമാണിത്. അഞ്ജു കുര്യന് നായികയായി എത്തുന്ന സിനിമ മാസ് എന്റര്‍ടെയ്നറാണ്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
'മേക്കപ്പ് കൂടുതലാണോ ചേട്ടാ'...! പുതിയ ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ അര്ഹാന്

ജാക്ക് ആന്‍ഡ് ഡാനിയേല്‍ റിലീസിന് ശേഷവും നിരവധി സിനിമകളുമായി ദിലീപ് എത്തുന്നുണ്ട്. സി ഐഡി മൂസ, റണ്‍വേ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം ഭാഗമാണ് ഇതില്‍ പ്രധാനപ്പെട്ടത്. രണ്ട് സിനിമകള്‍ക്കും രണ്ടാം ഭാഗമുണ്ടാകുമെന്ന് അടുത്തിടെയായിരുന്നു ദിലീപ് അറിയിച്ചത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്, പറക്കും പപ്പന്, ജോഷി ചിത്രം ഓണ്‍ എയര്‍ ഈപ്പന് തുടങ്ങിയവയാണ് ജനപ്രിയ നായകന്റെതായി വരുന്ന മറ്റ് സിനിമകള്‍.
മൂന്ന് ഭാഷകളിലും മുഖ്യമന്ത്രിയായി മമ്മൂക്ക! അപൂര്‍വ്വ നേട്ടം! പകരം വെക്കാനില്ലാത്ത മെഗാസ്റ്റാര്‍