ദിലീപ് നായയെ പരിശീലിപ്പിച്ചു തുടങ്ങി
റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി സ്വതന്ത്ര സംവിധായകനായതിന് ശേഷം ആദ്യമായി ചെയ്യുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിലെ നായകനാകുന്ന ദിലീപ് തന്റ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളത്താണ് ആദ്യദിവസം ഷൂട്ടിങ് നടക്കുന്നത്.
സര്‍ക്കസ് കൂടാരത്തിലെ മൃഗപരിശീലകനായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ദിലീപെന്ന നടനെ കുറിച്ച ജോക്കര്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും ദിലീപ് സര്‍ക്കസ് കൂടാരത്തിലെത്തുന്ന ചിത്രമാണ് റിങ് മാസ്റ്റര്‍. പ്രിന്‍സ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

സര്‍ക്കസിലാണ് പ്രിന്‍സ് ജനിച്ചത്. പ്രിന്‍സിന്റെ ജനനത്തോടെ അമ്മ മരിച്ചപ്പോള്‍ അച്ഛനും അവനെ വെറുക്കുന്നു. കുറച്ച് വലുതായപ്പോള്‍ പ്രിന്‍സ് സര്‍ക്കസ് വിട്ടു. പിന്നീട് പരിചയപ്പെട്ട ഒരു വെറ്റിനറി ഡോക്ടര്‍ അവനെ മൃഗങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അങ്ങനെ ഡയാന എന്ന നായയെ പരിശീലിപ്പിക്കാന്‍ പ്രിന്‍സ് വീണ്ടും സര്‍ക്കസ് കൂടാരത്തിലെത്തി. ഡയാനയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ പ്രിന്‍സും അറിയപ്പെട്ടു.
റാഫി തന്നെ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തില്‍ ഗീതാഞ്ജലിയിലൂടെ വെള്ളിത്തിരയിലെത്തിയ കീര്‍ത്തി മേനകയും ഹണി റോസും മിയാ ജോര്‍ജും മുഖ്യ സ്ത്രീവേഷങ്ങള്‍ ചെയ്യുന്നു. മിയ അന്ധയുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ദിലീപിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഗിന്നസ് പക്രു തുടങ്ങിയവരും വേഷമിടുന്നുണ്ട്. വൈശാഖ് രാജാണ് റിങ് മാസ്റ്റര്‍ നിര്‍മിക്കുന്നത്.


Click it and Unblock the Notifications