ജോര്‍ജ്ജിന്റെ സെലിന്‍ ഇനി ദിലീപിന്റെ നായിക

By Aswini

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സെലിന്‍ (മഡോണ സെബാസ്റ്റിന്‍) വീണ്ടും മലയാള സിനിമയിലേക്ക്. പ്രേമത്തിന് ശേഷം മലയാളത്തില്‍ സെലിന്‍ നായകിയാകുന്ന ചിത്രത്തില്‍ നായകന്‍ ദിലീപാണ്.

16 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിക്ക് ലാല്‍ മാര്‍ ഒന്നിക്കുന്ന കിങ് ലയര്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപും മഡോണയും ഒന്നിക്കുന്നത്. ഒരുപാട് പ്രത്യേകതകള്‍ ഉള്ള സത്യനാരായണന്‍ എന്ന കഥാപാത്രമാണ് ദിലീപ് അവതരിപ്പിക്കുന്നത്. പുതുതലമുറ യുവത്വത്തിന്റെ പ്രതിനിധിയായ അഞ്ജലി എന്ന വേഷമാണ് മഡോണക്ക്. ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ഷാഫി ദിലീപ് ചിത്രം കനേഡിയന്‍ താറാവിന് ശേഷം ഈ ചിത്രം ആരംഭിക്കും.

സെലിന്‍

ജോര്‍ജ്ജിന്റെ സെലിന്‍ ഇനി ദിലീപിന്റെ നായിക

പ്രേമം എന്ന ചിത്രത്തിലെ ഓരോ നായികമാരും ഒരോ കാരണങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 'അത് വിറ്റായിരുന്നുട്ടോ' എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് വന്ന സെലിന്‍ ആണ് ഒടുവില്‍ പ്രേമത്തിലെ ജോര്‍ജ്ജിനെ സ്വന്തമാക്കുന്നത്.

പ്രേമത്തിന് ശേഷം

ജോര്‍ജ്ജിന്റെ സെലിന്‍ ഇനി ദിലീപിന്റെ നായിക

പ്രേമം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സെലിന്‍ എന്ന മഡോണ നേരെ പോയത് തമിഴിലേക്കാണ്. അവിടെ വിജയ് സേതുപതി നായകനാകുന്ന ചിത്രത്തില്‍ നായികയായി വേഷമിട്ടു. ചിത്രം അധികം വൈകാതെ തിയേറ്ററുകളിലെത്തും

ഇത് മൂന്നാമത്തെ ചിത്രം

ജോര്‍ജ്ജിന്റെ സെലിന്‍ ഇനി ദിലീപിന്റെ നായിക

കിങ് ലിറ്റര്‍ മഡോണയുടെ മൂന്നാമത്തെ സിനിമയും, മലയാളത്തില്‍ രണ്ടാമത്തെ ചിത്രവുമാണ്.

ജനപ്രിയ നായകനൊപ്പം

ജോര്‍ജ്ജിന്റെ സെലിന്‍ ഇനി ദിലീപിന്റെ നായിക

ദിലീപ് നായികമാര്‍ക്കൊക്കെ പിന്നീട് ഇന്റസ്ട്രിയില്‍ നല്ല സ്വീകരണം ലഭിച്ചിട്ടുണ്ട്. മഡോണ സെബാസ്റ്റിനും അത് പ്രതീക്ഷിക്കാം

കഥാപാത്രം

ജോര്‍ജ്ജിന്റെ സെലിന്‍ ഇനി ദിലീപിന്റെ നായിക

ഒരുപാട് പ്രത്യേകതകള്‍ ഉള്ള സത്യനാരായണന്‍ എന്ന കഥാപാത്രമാണ് ദിലീപ് അവതരിപ്പിക്കുന്നത്. പുതുതലമുറ യുവത്വത്തിന്റെ പ്രതിനിധിയായ അഞ്ജലി എന്ന വേഷമാണ് മഡോണക്ക്.

ഇനി അഭിനയം തന്നെയാണോ?

ജോര്‍ജ്ജിന്റെ സെലിന്‍ ഇനി ദിലീപിന്റെ നായിക

പാട്ടാണ് തന്റെ ലോകം എന്ന് പറഞ്ഞ് നടന്നിരുന്ന മഡോണയാണ് ഇപ്പോഴിതാ അഭിനയത്തില്‍ തുടരുന്ന ലക്ഷണമാണ് കാണുന്നത്. പ്രേമത്തിലെ മറ്റ് രണ്ട് നായികമാരും അഭിനയിത്തില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ടും മാറി നില്‍ക്കുമ്പോള്‍ സെലിന്‍ മാത്രം മുന്നേറുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X