ദിലീപും നമിതയും വീണ്ടും
സൗണ്ട് തോമയ്ക്കു ശേഷം നമിത പ്രമോദ് വീണ്ടും ദിലീപിന്റെ നായികയാകുന്നു. നവാഗത സംവിധായകന്‍ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രണയചിത്രത്തിലാണ് ഈ കൂട്ടുകെട്ട് വീണ്ടുംവരുന്നത്. ദിനേശ് പള്ളത്താണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
ദിലീപിന്റെ ഓണം ചിത്രമായിട്ടായിരിക്കും ഇത് തിയറ്ററിലെത്തുക. ഒരു ഫെസ്റ്റിവല്‍ ചിത്രം തന്നെയാണ് സുധീഷ് ഒരുക്കുന്നത്. നിരവധി സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുള്ള സുധീഷിന് രണ്ടുവര്‍ഷം മുന്‍പാണ് ദിലീപ് ഡേറ്റ് നല്‍കിയത്.

തമിഴിലെ സൂപ്പര്‍ഗുഡ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. വിജയ് നായകനായ തുള്ളാത മനവും തുള്ളും, ശരത്കുമാറിന്റെ സൂര്യന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ബാനറാണ് സൂപ്പര്‍ഗുഡ്.
മേയ് 15ന് തൊടുപുഴയിലാണ് ചിത്രീകരണം തുടങ്ങുക. ആലപ്പുഴയിലാണ് മറ്റൊരു ഷെഡ്യൂള്‍.
ഇപ്പോള്‍ റാഫിയുടെ റിങ്മാസ്റ്ററിലാണ് ദിലീപ് അഭിനയിക്കുന്നത്. വിഷു ചിത്രമായി റിങ്മാസ്റ്റര്‍ അടുത്തമാസം തിയറ്ററില്‍എത്തും. മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. ഹണി റോസും കീര്‍ത്തിയുമാണ് ഇതില്‍ ദിലീപിന്റെ നായിക. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളിലൂടെ നായികയായി എത്തിയ നമിത ഇപ്പോള്‍ ഏറെ തിരക്കുള്ള നടിയായി കഴിഞ്ഞു. ദിലീപിനൊപ്പമുള്ള സൗണ്ട് തോമയിലും നല്ല വേഷമായിരുന്നു.


Click it and Unblock the Notifications