ദിലീപ് എന്ന തമാശക്കാരന്‍
അയലത്തെ പയ്യനും മോഹങ്ങളുണ്ട് എന്നും പറഞ്ഞ് ദിലീപ് എടുത്താല്‍ പൊന്താത്ത വേഷങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിലും ദിലീപ് ഇപ്പോഴും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. തമാശക്കാരന്റെ വേഷമാണ് തനിക്ക് കൂടുതല്‍ ഇണങ്ങുക. തമാശക്കാരനായ അയലത്തെ പയ്യനായി ദീലിപ് വേഷമിട്ടപ്പോഴൊക്കെ പ്രേക്ഷകര്‍ ആ ചിത്രങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
ജൂലൈ നാലിലെ ആക്ഷന്‍ പൊളിഞ്ഞതോടെ ദിലീപ് വീണ്ടും അത്തരം വേഷങ്ങളിലേക്ക് മടങ്ങുകയാണ്. കല്‍ക്കത്താ ന്യൂസില്‍ അല്പം വ്യത്യസ്തമായ ഗൗരവമുള്ള കഥാപാത്രം ചെയ്ത ദിലീപ് രാജസേനനന്റെ റോമിയോവില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നായകവേഷത്തില്‍ വീണ്ടുമെത്തുകയാണ്.
ദിലീപിനെ നായകനാക്കി രാജസേനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോമിയോ. തിരക്കഥ രചിച്ചിരിക്കുന്നത് റാഫി മെക്കാര്‍ട്ടിനിനാണ്. ദിലീപിന് ബ്രേക്കായ പഞ്ചാബിഹൗസും തെങ്കാശിപ്പട്ടണവും തിരക്കഥയെഴുതി സംവിധാനം ചെയ്ത റാഫി മെക്കാര്‍ട്ടിന്‍ ദീലീപിനെ നായകനാക്കി ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം പാണ്ടിപ്പടയാണ്. ഇപ്പോള്‍ ദിലീപ് ചിത്രത്തിനായി റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതുമ്പോള്‍ മറ്റൊരു മുഴുനീള തമാശപ്പടം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ദിലീപിനെ വീണ്ടും തമാശക്കാരനായി ഈ ചിത്രത്തില്‍ കാണാം.
ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്. വിമലാ രാമനെയും സംവൃതാ സുനിലിനെയും കൂടാതെ ഒരു പുതുമുഖം കൂടി ഈ ചിത്രത്തില്‍ നായികയാവുന്നു. ഒക്ടോബര് 15ന് ഒറ്റപ്പാലത്ത് റോമിയോയുടെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications