ദിലീപും റോഷനും ഒന്നിയ്‌ക്കുന്ന ഗിന്നസ് ഗില്‍ബര്‍ട്ട്
അടുത്ത കാലത്തായി കരിയറില്‍ വിജയ ചിത്രങ്ങളില്ലാതെ വിഷമിയ്‌ക്കുന്ന താരമാണ് ദിലീപ്. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ബ്ലെസിയുടെ കല്‍ക്കട്ടാ ന്യൂസ് നല്ല അഭിപ്രായം നേടിയെങ്കിലും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടത് ദീലിപിനെ നിരാശപ്പെടുത്തി.
ഒഴിവാക്കാനാവാത്ത സുഹൃത് ബന്ധങ്ങള്‍ മൂലം ഇടക്കാലത്ത് തനിയ്‌ക്ക് താത്‌പര്യമില്ലാത്ത പല ചിത്രങ്ങളിലും സഹകരിയ്‌ക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. ഇനി മുതല്‍ വലിച്ചു വാരി ചിത്രങ്ങള്‍ ചെയ്യില്ലെന്നും ദീലിപ് തീരുമാനിച്ചിട്ടുണ്ട്.
ഒരു ഹിറ്റു ചിത്രത്തിന് വേണ്ടി കാക്കുന്ന ദിലീപിന് ലാല്‍ ജോസ് ഒരുക്കുന്ന മുല്ലയിലാണ് പ്രതീക്ഷ. വിഷു വിന് തിയറ്ററുകളിലെത്തുന്ന മുല്ലയ്‌ക്കു ശേഷം ദീലിപ് തന്റെ പതിവ് സംവിധായരെ ഒഴിവാക്കാന് തീരുമാനിച്ച് കഴിഞ്ഞു.
ഉദയനാണ് താരം, നോട്ട് ബുക്ക് എന്നീ രണ്ടു ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച റോഷന്‍ ആന്‍ഡ്രൂസുമായാണ് ദീലിപ് അടുത്തതായി കൈക്കോര്‍ക്കാനൊരുങ്ങുന്നത്.
ഒരു കോമഡി ചിത്രമാണ് ഇരുവരും കൂടി പദ്ധതിയിട്ടിരിയ്‌ക്കുന്നത്. ഗിന്നസ് ഗില്‍ബര്‍ട്ട് എന്ന് പേരിട്ടിട്ടുള്ള ചിത്രം കാള്‍ട്ടണ്‍ ഫിലിംസാണ് നിര്‍മ്മിയ്‌ക്കുന്നത്. റോഷന്റെ ആദ്യ ചിത്രമായ ഉദയനാണ് താരം നിര്‍മിച്ചതും കാള്‍ട്ടണ്‍ ഫിലിംസായിരുന്നു.


Click it and Unblock the Notifications