»   » സൂപ്പര്‍ താരങ്ങള്‍ കണ്ടു നില്‍ക്കെ, മലയാള സിനിമ അടക്കി ഭരിച്ച ദിലീപ്, സ്വത്തു വിവരങ്ങള്‍ ഞെട്ടിക്കും

സൂപ്പര്‍ താരങ്ങള്‍ കണ്ടു നില്‍ക്കെ, മലയാള സിനിമ അടക്കി ഭരിച്ച ദിലീപ്, സ്വത്തു വിവരങ്ങള്‍ ഞെട്ടിക്കും

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ ഇന്‍ഡസ്ട്രിയില്‍ മൂന്നമതൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടെങ്കില്‍ അത് ദിലീപായിരിക്കും. മിമിക്രിക്കാരനായ ദിലീപിന്റെ കഴിവും കഠിനാധ്വാനവും തന്നെയാണ് പ്രേക്ഷകര്‍ക്ക് ദിലീപിനോട് ഇത്രയുമധികം ആരാധന തോന്നാനുള്ള കാരണം.

കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നടന്മാരിലൊരാളാണ്. സിനിമകള്‍ മാത്രമല്ല, വിതരണം, മള്‍ട്ടിപ്ലക്‌സസ്, റെസ്റ്റോറന്റെ ബിസിനസ് തുടങ്ങി അഭിനയ ജീവിതത്തിലൂടെ ദിലീപ് എന്ന നടന്‍ സ്വന്തമാക്കിയത് ചെറുതൊന്നുമല്ല.

ദിലീപിന്റെ സ്വത്തുക്കള്‍

സിനിമകളും ബിസിനസും സ്വത്തുക്കളും അടക്കം ഏകദേശം 300 കോടിയുടെ അടുത്താണ് ദിലീപിന്റെ കൈയിലുള്ള സാമ്പത്തികം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിക്കുന്നത്.

ദിലീപിന്റെ വരവ്

മലയാളം സിനിമാ ഇന്‍ഡസ്ട്രി തകര്‍ന്ന് നില്‍ക്കുമ്പോഴാണ് ദിലീപിന്റെ അരങ്ങേറ്റം. തിയേറ്ററുകള്‍ മണ്ഡപങ്ങളായി മാറുന്ന സമയത്തെ ദിലീപിന്റെ അരങ്ങേറ്റമാണ് മലയാള സിനിമയെ കരകയറ്റി എടുത്തത്. അക്കാലത്ത് ദിലീപിന്റേതായി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.

കിങ് ഓഫ് മലയാളം സിനിമ

സല്ലാപം, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ദിലീപിന് ജനപ്രിയ നായകന്‍ എന്ന ടൈറ്റില്‍ കിട്ടുന്നത്. പിന്നീട് സംഭവിച്ച സൂപ്പര്‍ഹിറ്റുകളെല്ലാം ദിലീപിനെ മലയാള സിനിമയിലെ തന്നെ കിങ് ആക്കി മാറ്റുകയായിരുന്നു.

സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയ ബലം

തുടര്‍ച്ചയായി മലയാള സിനിമയ്ക്ക് നല്‍കിയ സൂപ്പര്‍ഹിറ്റുകളാണ് ദിലീപ് എന്ന നടനെ മാറ്റിയത്. പിന്നീട് സൂപ്പര്‍ഹിറ്റുകളുടെ ബലം ഉപയോഗിച്ച് ദിലീപ് മലയാള സിനിമയിലെ ഏറ്റവും സ്വാധീനമുള്ള നടനായി.

ഏറ്റവും വലിയ തകര്‍ച്ച

മലയാള സിനിമയില്‍ കത്തി തിളങ്ങി നില്‍ക്കുന്ന സമയത്താണ് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകുന്നത്. നടന്റെ മാത്രം തകര്‍ച്ചയായിരുന്നില്ല അത്. മലയാള സിനിമയിലെ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ പ്രതിസന്ധി നേരിടേണ്ടി വന്ന സമയം കൂടിയായിരുന്നു അത്.

വമ്പന്‍ ചിത്രങ്ങള്‍ പാതിവഴിയില്‍

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ നടന്‍ ഏറ്റെടുത്ത ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം പാതി വഴിയിലാണ്. രാമലീല, കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന്‍ എന്നിവയെല്ലാം ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളാണ്.

രാമലീല

ഈ വര്‍ഷത്തെ വമ്പന്‍ റിലീസുകളില്‍ ഒന്നാണ് രാമലീല. ജൂലൈ 21ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. ദിലീപിന്റെ അറസ്റ്റ് കാരണം ദിലീപിന്റെ അറസ്റ്റ് ഇനിയും വൈകുമെന്നാണ് കേള്‍ക്കുന്നത്. 14 കോടിയിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കമ്മാരസംഭവം

ഹിസ്റ്റോറിക്കല്‍ ഡ്രാമാ ചിത്രമായ കമ്മാരംസഭവത്തിന്റെ ഷൂട്ടിങ് തേനിയിലാണ് നടക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനി 28 ദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. എന്നാല്‍ ദിലീപിന്റെ അറസ്റ്റ് കാരണം ചിത്രത്തിന്റെ ഷൂട്ടിങ് പാതി വഴിയിലായി. 13 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

പ്രൊഫസര്‍ ഡിങ്കന്‍

മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍ 20 കോടി ബജറ്റിലാണ് ഒരുക്കുന്നത്. ത്രിഡി രൂപത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

English summary
Dileep's arrest: How much is the actor worth today?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam