»   » ഷോക്കിങ്; ദിലീപ് എന്ന ഒറ്റ നടന്‍ കാരണം മലയാളം ഇന്‍ഡസ്ട്രിയ്ക്ക് നഷ്ടമായത് 60 കോടി!!

ഷോക്കിങ്; ദിലീപ് എന്ന ഒറ്റ നടന്‍ കാരണം മലയാളം ഇന്‍ഡസ്ട്രിയ്ക്ക് നഷ്ടമായത് 60 കോടി!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമയ്ക്കുണ്ടായ നഷ്ടം ചെറുതൊന്നുമല്ല. കോടികളുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കെ ബിജു സംവിധാനം ചെയ്ത ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ ചിത്രങ്ങള്‍ക്ക് ദിലീപ് ഡേറ്റ് നല്‍കിയിരുന്നു. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാഷ്ട്രീയ ചിത്രമായ രാമലീലയുടെ ചിത്രീകരണത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ അഭിനയിക്കാനാണ് തീരുമാനിച്ചിരുന്നത്.

Read Also: ദിലീപിനെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങുന്നു, ബാധപൂര്‍വമായ ശ്രമത്തിന് പിന്നില്‍ ഞെട്ടലോടെ ആരാധകര്‍!!

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോലും റിലീസ് നീട്ടി. കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ ദിലീപ് എത്താത്തത് കാരണം അണിയറയില്‍ മുടങ്ങി കിടക്കുന്നത്. ഇതോടെ മലയാളം സിനിമയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്.

50-60 കോടിയുടെ നഷ്ടം

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നടനായിരുന്നു ദിലീപ്. യുവനടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലയാതോടെ മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. 50-60 കോടിയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്.

രാമലീല റിലീസ്

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയാണ് ചിത്രീകരണം പൂര്‍ത്തിയായി റിലീസ് കാത്തിരിക്കുന്ന ദിലീപ് ചിത്രം. ജൂലൈ ഏഴിന് തിയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പറഞ്ഞുവെങ്കിലും പല കാരണങ്ങളാലും റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. വമ്പന്‍ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്.

റിലീസ് നീട്ടാന്‍ കാരണം


ദിലീപുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങളാണ് രാമലീലയുടെ റിലീസ് നീട്ടാന്‍ കാരണമെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍. എന്നാല്‍ പ്രചരിക്കുന്നത് വ്യാജമാണെന്നും ഡബ്ബിങ് പൂര്‍ത്തിയാകാത്തതാണ് യഥാര്‍ത്ഥ കാരണമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.

റിലീസ് തീരുമാനിച്ചു

ജൂലൈ 21ലേക്കാണ് റിലീസ് നീട്ടി വെച്ചിരിക്കുന്നത്. നിലവിലെ ദിലീപ് പ്രശ്‌നങ്ങള്‍ രാമലീലയുടെ റിലീസിനെ ബാധിക്കില്ലെന്ന് തന്നെയാണ് നിര്‍മാതാവ് പറയുന്നത്. ചിത്രം നന്നായാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും.

ദിലീപിന് വേണ്ടി കാത്തിരിക്കുന്നു

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, ത്രിഡി സിനിമയായ പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാകാതെ പാതി വഴിയില്‍ കിടക്കുകയാണ്. സദ്ദാം ശിവന്‍, ഞാനാരാ മോന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ദിലീപ് ഡേറ്റ് കൊടുത്തിട്ടുണ്ട്.

സംവിധായകന്‍ വിനയന്റെ പ്രതികരണം

മലയാള സിനിമയില്‍ ഇത്തരത്തില്‍ ഒരു സംഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ല. ഇതിനെതിരെ സഹപ്രവര്‍ത്തകരായ താരങ്ങള്‍ പോലും പ്രതികരിച്ച് തുടങ്ങി. മലയാള സിനിമയിലെ മായത്ത അടയാളമായിരിക്കും ഇതെന്ന് വിനയന്‍ പറയുന്നു.

ബീന പോള്‍

മലയാള സിനിമാ കുടുംബത്തിന് കടുതത്ത വേദനയുണ്ടാക്കുന്നതാണ് സഹപ്രവര്‍ത്തകയ്ക്ക് നേരെ ഉണ്ടായ ആക്രമണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും. സീനിയര്‍ എഡിറ്ററും വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ലീഡറുമായ ബീന പോള്‍ പറഞ്ഞു.

രമ്യാ നമ്പീശനും പഞ്ഞു

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടി. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നതിന് ഒരുപാട് സന്തോഷമുണ്ടെനന്് നടി രമ്യാ നമ്പീശന്‍ പറഞ്ഞു.

English summary
Dileep’s arrest may cause Rs 60cr loss to Malayalam film industry, release of Ramleela to be delayed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam