»   » സന്തോഷക്കണ്ണീരുമായി കാവ്യയും മീനാക്ഷിയും.. പത്മസരോവരത്തില്‍ ആഘോഷം!

സന്തോഷക്കണ്ണീരുമായി കാവ്യയും മീനാക്ഷിയും.. പത്മസരോവരത്തില്‍ ആഘോഷം!

By: Nihara
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞ് കാവ്യാ മാധവനും മീനാക്ഷിയും ആഹ്ലാദത്തില്‍. 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. അഞ്ചാമത്തെ തവണ സമര്‍പ്പിച്ച അപേക്ഷയിലാണ് താരത്തിന് ലഭിച്ചത്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാമലീല റിലീസ് ചെയ്ത് അഞ്ചുനാല്‍ പിന്നിടുന്നതിനിടയിലാണ് താരത്തിന് ജാമ്യം ലഭിച്ചിട്ടുള്ളത്.

ദിലീപ് പുറത്തു വരുമെന്നു കരുതിയാണ് ചിത്രത്തിന്റെ റിലീസിനായി ആ ദിവസം തിരഞ്ഞെടുത്തതെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം സംവിധായകനും നിര്‍മ്മാതാവും താരത്തെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.

അടുത്ത കാലത്തൊന്നും ഇത്ര സന്തോഷിച്ചിട്ടില്ല

അടുത്ത കാലത്തൊന്നും ദിലീപിന്റെ കുടുംബാംഗങ്ങളെ ഇത്രയധികം സന്തോഷത്തില്‍ കണ്ടിരുന്നില്ലെന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗം പറയുന്നു. കഴിഞ്ഞ തവണ ജാമ്യത്തിന് അപേക്ഷിച്ചപ്പോള്‍ ദിലീപ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍.

സന്തോഷക്കണ്ണീരുമായി കാവ്യാ മാധവനും മീനാക്ഷിയും

ദിലീപിന് ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞതോടെ കാവ്യാ മാധവനും മീനാക്ഷിയും സന്തോഷത്തിലായെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പത്മസരോവരത്തില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

രാമലീല കാണാന്‍ കുടുംബസമേതം

അരുണ്‍ ഗോപി ചിത്രമായ രാമലീല കാണാന്‍ ദിലീപ് കുടുംബസമേതം എത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമുള്ള പതിപ്പ് ദിലീപ് കണ്ടിരുന്നില്ല. ചിത്രം റിലീസിനു തയ്യാറെടുക്കുന്നതിന് തൊട്ടമുന്‍പാണ് ദിലീപ് അറസ്റ്റിലായത്.

ആശ്വാസമായെന്ന് ദിലീപ്

ജാമ്യം ലഭിച്ച വാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആശ്വസകരമായിരുന്നുവെന്നാണ് ദിലീപ് പ്രതികരിച്ചത്. ജയില്‍ സൂപ്രണ്ടാണ് താരത്തെ വിവരം അറിയിച്ചത്. ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

English summary
Family members response on Dileep's bail.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam