മൈ സാന്റ ടീമിനൊപ്പം ജനപ്രിയ നായകന്റെ പിറന്നാള്‍ ആഘോഷം! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി വീണ്ടും സജീവമാകുന്ന താരങ്ങളില്‍ ഒരാളാണ് ദിലീപ്. നടന്റെ ചിത്രങ്ങള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ശുഭരാത്രി എന്ന ചിത്രമാണ് ദിലീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ശുഭരാത്രിക്ക് പിന്നാലെ ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന ചിത്രം സൂപ്പര്‍താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നു. ഒക്ടോബര്‍ 27നായിരുന്നു ജനപ്രിയ നായകന്‍ തന്റെ 52ാം പിറന്നാള്‍ ദിനം ആഘോഷിച്ചത്. ആരാധകരും സിനിമാ സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.

dileeps birthday celebration

ഇത്തവണ എറ്റവും പുതിയ ചിത്രമായ മൈ സാന്റയുടെ ലൊക്കേഷനില്‍ വെച്ചാണ് ദിലീപ് പിറന്നാള്‍ ആഘോഷിച്ചത്. ജനപ്രിയ നായകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൂഗീതാണ് ദിലീപിന്റെ മൈ സാന്റ സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടുളള ഒരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ദിലീപിനൊപ്പം സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രാധാന്യമുളള റോളില്‍ എത്തുന്നു.

അനുശ്രീയാണ് ചിത്രത്തിലെ നായിക. ജെമിന്‍ സിറിയക്ക് തിരക്കഥയെഴുതിയ സിനിമയില്‍ നിരവധി കുട്ടിതാരങ്ങളും അഭിനയിക്കുന്നുണ്ട്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സാജന്‍ എഡിറ്റിങ്ങും വിദ്യാസാഗര്‍ സംഗീതവും നിര്‍വ്വഹിക്കന്നു. വാള്‍പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ നിഷാദ് കോയ, സരിത സുഗീത്, അജീഷ് ഒകെ, സാന്ദ്ര മരിയ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്മസ് റിലീസായിട്ടാണ് മൈ സാന്റ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X