ആദ്യ സംവിധാന സംരഭവുമായി ദിലീപിന്റെ അനിയന്‍ അനൂപ്! ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി
ദിലിപീന്റെ അനിയന്‍ അനൂപ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. കൊച്ചിയില്‍ നടന്ന പൂജാ ചടങ്ങില്‍ സിനിമാ രംഗത്തുനിന്നുളള നിരവധി പേര്‍ പങ്കെടുത്തു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് അറിയുന്നു. സന്തോഷ് ഏച്ചിക്കാനമാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
പുതുമുഖ താരങ്ങളാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ്, അന്നയും റസൂലും, ചന്ദ്രേട്ടന്‍ എവിടെയാ, നിദ്ര തുടങ്ങിയ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ചത് സന്തോഷ് ഏച്ചിക്കാനമായിരുന്നു.

നേരത്തെ സിനിമയിലേക്ക് പുതുമുഖ താരങ്ങളെ തേടികൊണ്ടുളള കാസ്റ്റിംഗ് കോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബിന് ശേഷമാണ് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് പുതിയ നടീനടന്മാരെ തേടികൊണ്ടുളള കാസ്റ്റിംഗ് കോളുമായി എത്തിയിരുന്നത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍ തുടങ്ങി നിരവധി പുതിയ താരങ്ങള്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാളത്തിലേക്ക് കടന്നുവന്നിരുന്നു.



Click it and Unblock the Notifications











