ദിലീപിന്റെ അനിയന്‍ സംവിധാനം ചെയ്യുമ്പോള്‍ ദിലീപ് നിര്‍മാണം! ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കുമാര്‍ സംവിധായകനാവാനുള്ള ഒരുത്തിലാണ്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദിലീപ് പുറത്ത് വിട്ടിരിക്കുകയാണ്. തട്ടാശ്ശേരി കൂട്ടം എന്നാണ് സിനിമയുടെ പേര്. ഫേസ്ബുക്കിലൂടെ ടൈറ്റില്‍ പോസ്റ്ററിനൊപ്പം സിനിമയുടെ നിര്‍മാണം താനാണെന്ന കാര്യവും ദിലീപ് വ്യക്തമാക്കിയിരിക്കുകയാണ്.
'ഈ പുതു വര്‍ഷത്തില്‍ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഞാന്‍ നിര്‍മ്മിച്ചു എന്റെ അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പരിചയപ്പെടുത്തുന്നു'. എന്നും ദിലീപ് പറയുന്നു. ഒരു കൂട്ടം വട്ടമിരുന്ന് ചീട്ട് കളിക്കുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. മധുരയിൽ ആയിരുന്നു ഈ സിനിമയുടെ ചിത്രീകരണത്തിനു ആരംഭം. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം.

പുതുമുഖങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. ഇവര്‍ക്കൊപ്പം ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ദിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ജിതിന്‍ സ്റ്റാന്‍സിലാവോസ് ആണ് ഛായാഗ്രാഹണം.


Click it and Unblock the Notifications











