twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ മിനിമം ഗ്യാരണ്ടിയും കുറയുന്നു

    By Aswathi
    |

    ഈ പറക്കും തളിക, സൂത്രധാരന്‍, ദോസ്ത്, കുബേരന്‍, മീശമാധവന്‍, കുഞ്ഞിക്കൂനന്‍, മിഴി രണ്ടിലും, സിഐഡി മൂസ അങ്ങനെ തുടര്‍ച്ചയായി ബോക്‌സോഫീല്‍ പതിമൂന്നോളം ഹിറ്റുകള്‍ ഉണ്ടാക്കിയ ഒരു കാലമുണ്ടായിരുന്നു ദിലീപിന്. മറ്റൊരു സൂപ്പര്‍സ്റ്റാറിനും ഇല്ലാത്ത വിശേഷണങ്ങള്‍. സ്വാഭാവികമായ മര്‍മ്മരംഗങ്ങള്‍...തുടങ്ങിയ അഭിനയത്തിന്റെ തലങ്ങള്‍ പെട്ടന്നാണ് ദിലീപിനെ ജനപ്രിയനാക്കിയത്.

    നിഷ്‌കളങ്കമായ നല്ല നര്‍മ്മരംഗങ്ങളായിരുന്നു ദിലീപ് ചിത്രങ്ങളുടെ മുഖമുദ്ര. പഞ്ചാബിഹൗസും കല്യാണരാമനും കുഞ്ഞിക്കൂനനും ജോക്കറും പറക്കും തളികയും ഇഷ്ടവുമെല്ലാം ഇതിന് ഉദാഹരണങ്ങള്‍. അതിന് ശേഷമാണ് ദിലീപ് മിനിമം ഗ്യാരണ്ടിയുള്ള നായകനായി വിലയിരുത്തപ്പെട്ടത്. അവിടെ നിന്ന് ജനപ്രിയനിലേക്ക്.

    dileep

    പക്ഷെ അടുത്തിടെ ദിലീപിന്റെ മിനിമം ഗ്യാരണ്ടിയും കുറയുന്ന കാഴ്ചയാണ് കാണുന്നത്. കോമഡിയ്ക്ക് വേണ്ടി കോമഡി സൃഷ്ടിക്കുന്ന, കോപ്രായങ്ങള്‍ മാത്രം. മായാ മോഹിനിയും, മിസ്റ്റര്‍ മരുമകനും, ശൃംഗാരവേലനുമെല്ലം വിജയ്‌ച്ചെങ്കിലും പൂര്‍ണ വിജയമെന്ന് അവകാശപ്പെടാനില്ല. ദീര്‍ഘകാലം തിയേറ്ററിലോ പ്രേക്ഷക മനസ്സിലോ, ചിത്രത്തിനോ കഥാപാത്രങ്ങള്‍ക്കോ സ്ഥാനമില്ല എന്ന അവസ്ഥയാണ്.

    ജോഷി സംവിധാനം ചെയ്ത 'അവതാരം' ദിലീപിന്റെ ഫാന്‍സിന് വേണ്ടിയുള്ളതായിരുന്നു. ഓണക്കാലത്തെത്തിയ 'വില്ലളിവീരന്റെ'യും സ്ഥിതി മറ്റൊന്നല്ല. രണ്ടും പ്രേക്ഷകര്‍ തള്ളിക്കളഞ്ഞതോടെ ദിലീപിന്റെ മിനിമം ഗ്യാരണ്ടി പോലും നഷ്ടപ്പെട്ടു എന്ന അവസ്ഥയായി. ഇനിയിറങ്ങാനിരിക്കുന്നത് മര്യാദരാമന്‍. അത് കഴിഞ്ഞാല്‍ ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി. പ്രതീക്ഷ വിടാതെ ആരാധകരും

    English summary
    Dileep's career graph going down, if need better place in film industry he should pull himself
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X