മുരിങ്ങക്ക കഴിച്ചാല്‍ എന്താ കുഴപ്പം; കണ്ടു നോക്കൂ

By Aswathi

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. മുരിങ്ങക്ക കഴിച്ചാല്‍ എന്താണ് കഴപ്പം എന്ന് അന്വേഷിക്കുന്നതാണ് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍.

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പെറ്റീഷന്‍ കമ്മിറ്റിയിലെ ഉദ്യോഗസ്ഥനായ ചന്ദ്രമോഹനെയാണ് ദിലീപ് അവതരിപ്പിയ്ക്കുന്നത്. ബി എസ് എന്‍ എല്ലിലെ ഉദ്യോഗസ്ഥയായ ചന്ദ്രമോഹന്റെ ഭാര്യയുടെ വേഷത്തില്‍ അനുശ്രീയും എത്തുന്നു. ഭാര്യ-ഭര്‍തൃ സ്‌നേഹത്തെയും ദാമ്പത്യത്തെയും കുറിച്ചുള്ളതാണ് ചിത്രം.

chandreattan-evideya

ഇവരെ കൂടാതെ വളരെ പ്രധാനപ്പെട്ട മറ്റൊരു വേഷത്തില്‍ നമിത പ്രമോദും ചിത്രത്തിലെത്തുന്നുണ്ട്. പ്രതാപ് പോത്തന്‍, ഷമ്മി തിലകന്‍, ചെമ്പന്‍ ജോസ്, വിനായകന്‍, കെ പി എ സി ലളിത എന്നിവരാണു മറ്റു താരങ്ങള്‍.

സന്തോഷ് ഏച്ചിക്കാനത്തിന്റെതാണു കഥയും തിരക്കഥയും. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ആഷിക് ഉസ്മാന്‍ എന്നിവരാണു നിര്‍മാണം. പൂര്‍ണമായും കുടുംബ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. നിദ്രയ്ക്കു ശേഷം സിദ്ദാര്‍ഥ് ഒരുക്കുന്ന ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. ടീസര്‍ കണ്ടു നോക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X