'ചന്ദ്രേട്ടന്‍ എവിടെയാ' കാണാന്‍ അഞ്ച് കാരണങ്ങള്‍?
ദിലീപിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം ഇന്ന് (മെയ് ഒന്ന്) തിയേറ്ററുകളിലെത്തുകയാണ്. കുടുംബ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിയ്ക്കുന്നത്. ചിത്രം കാണണം എന്ന പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍ നോക്കാം,

'ചന്ദ്രേട്ടന്‍ എവിടെയാ' കാണാന്‍ അഞ്ച് കാരണങ്ങള്‍?
ഹാസ്യത്തിന്റെ അകമ്പടിയോടുകൂടെയുള്ള ഒരു സമ്പൂര്‍ണ കുടുംബ ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. ഒരു ദമ്പതികള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍, അതും ഒരു പെണ്ണ് കടന്നുവരുമ്പോഴുള്ള സംഭവവികാസങ്ങളാണ് ചിത്രം.

'ചന്ദ്രേട്ടന്‍ എവിടെയാ' കാണാന്‍ അഞ്ച് കാരണങ്ങള്‍?
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് പക്ക ഒരു കുടുംബ നാഥനായി വീണ്ടും എത്തുന്നത്. ദിലീപിന്റെ സ്ഥിരം കോമാളിത്തരങ്ങളില്‍ നിന്നും മാറി, സാഹചര്യങ്ങള്‍ക്കനുസരിച്ച സ്റ്റാന്റേഡുള്ള കോമഡികള്‍ ചിത്രത്തില്‍ പ്രതീക്ഷിക്കാം.

'ചന്ദ്രേട്ടന്‍ എവിടെയാ' കാണാന്‍ അഞ്ച് കാരണങ്ങള്‍?
നിദ്ര എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം, സംവിധായകന്റെ ആദ്യത്തെ കൊമേര്‍ഷ്യല്‍ പരീക്ഷണം കൂടെയാണ്. നിദ്ര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായക മികവ് തെളിയിച്ചതാണ് സിദ്ധാര്‍ത്ഥ്

'ചന്ദ്രേട്ടന്‍ എവിടെയാ' കാണാന്‍ അഞ്ച് കാരണങ്ങള്‍?
ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിന് ശേഷം അനുശ്രീ അവതരിപ്പിയ്ക്കുന്ന ഒരു മികച്ച ഭാര്യാ വേഷമായിരിക്കും ഇത്. ദിലീപിനൊപ്പം രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച് വിജയ്ച്ച നടിയാണ് നമിത പ്രമോദ്. ഇവര്‍ രണ്ട് പേരും ഒന്നിച്ചെത്തുകയാണ് ചിത്രത്തില്‍.

'ചന്ദ്രേട്ടന്‍ എവിടെയാ' കാണാന്‍ അഞ്ച് കാരണങ്ങള്‍?
സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, കെപിഎസി ലളിത, കൊച്ചുപ്രേമന്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, വീണ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളയാണ്.


Click it and Unblock the Notifications











