ദിലീപിന്‌റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ ക്യൂട്ട് ചിത്രങ്ങള്‍ പുറത്ത്, താരപുത്രിയുടെ ഫോട്ടോസ് വൈറല്‍

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്‌റെയും കുടുംബത്തിന്‌റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ദിലീപിനൊപ്പം കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷിയുമെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്. വിവാഹ ശേഷം സിനിമ വിട്ട കാവ്യ കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. 2016 നവംബറിലായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. തുടര്‍ന്ന് 2018ല്‍ മകള്‍ മഹാലക്ഷ്മി ഇവരുടെ ജീവിതത്തിലേക്ക് എത്തി. ദിലീപിന്‌റെ മക്കളുടെ ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

dileep-family

അതേസമയം മഹാലക്ഷ്മിയുടെതായി വന്ന ക്യൂട്ട് ചിത്രങ്ങളാണ് ഇത്തവണ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുളള ഒരു കൊളാഷ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാവ്യ മാധവന്‌റെ ആരാധക പേജുകളില്‍ അടക്കം ഈ ചിത്രം വന്നിരിക്കുന്നു. താരപുത്രിയുടെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

സ്‌റ്റൈലിഷ് ലുക്കില്‍ നടി ലാവണ്യ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും പിറന്നാള്‍ മുന്‍പ് ദിലീപും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. ദിലീപും കാവ്യയും സോഷ്യല്‍ മീഡിയയില്‍ അധികം എത്താറില്ലെങ്കിലും മീനാക്ഷി എപ്പോഴും ആക്ടീവാകാറുണ്ട്. അടുത്തിടെ താരപുത്രി പങ്കുവെച്ച ഡാന്‍സ് വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് കൂട്ടുകാരിയും നടിയുമായ നമിതാ പ്രമോദിനൊപ്പം മീനാക്ഷി ചുവടുവെച്ചിരുന്നു. അന്ന് ദിലീപും കുടുംബവും തന്നെയായിരുന്നു ചടങ്ങില്‍ കൂടുതല്‍ തിളങ്ങിയത്.

Recommended Video

ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

അതേസമയം കൈനിറയെ ചിത്രങ്ങളാണ് ദിലീപിന്‌റെതായി വരാനിരിക്കുന്നത് 2019ല്‍ പുറത്തിറങ്ങിയ മൈ സാന്റയാണ് നടന്‌റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കേശു ഈ വീടിന്‌റെ നാഥന്‍, ഖലാസി, ഓണ്‍ഏയര്‍ ഈപ്പന്‍ തുടങ്ങിയ സിനിമകള്‍ ദിലീപിന്‌റെതായി ഒരുങ്ങുന്ന സിനിമകളാണ്. കൂടാതെ റണ്‍വേയുടെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവവും നടന്റെതായി വരുമെന്നുളള സൂചനകള്‍ പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X