പിറന്നാള്‍ കേക്കുമായി എത്തിയ ദിലീപിനെ കണ്ട് ഞെട്ടി ആരാധിക! വീഡിയോ വൈറല്‍! കാണൂ
ദിലീപ് നായകനായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് കമ്മാര സംഭവം. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു ദിലീപ് പ്രത്യക്ഷപ്പെട്ടിരുന്നത്. ദിലീപിനൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
ദിലീപിന്റെ കരിയറിലെ വലിയ റിലീസുകളിലൊന്നായിട്ടാണ് ചിത്രം പുറത്തിറങ്ങിയിരുന്നത്. രാമലീലയ്ക്കു ശേഷമെത്തിയ ദിലീപ് ചിത്രമെന്ന നിലയില്‍ മികച്ച സ്വീകരണമായിരുന്നു കമ്മാര സംഭവത്തിന് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. വിഷുവിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയ്യേറ്ററുകളിലുണ്ട്.

കേരളത്തില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം ദുബായിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദിലീപ് ദുബായിലെത്തിയിരുന്നു. ദുബായില്‍ തന്റെ ആരാധികയ്ക്ക് ദിലീപ് നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പിറന്നാള്‍ ആഘോഷത്തിനായി ദേ പുട്ട് റസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് ആരാധികയെ ഞെട്ടിച്ചു ദിലീപ് കടന്ന് വന്നത്. പിറന്നാള്‍ കേക്കുമായി ദിലീപ് കടന്നു വരുന്നതു കണ്ടപ്പോള്‍ കൂടി നിന്നവരെല്ലാം വിശ്വസിക്കാനാവാത്ത വിധം നില്‍ക്കുകയായിരുന്നു.

ആരാധികയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം കേക്ക് മുറിച്ച് നല്‍കിയാണ് താരം ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്. കമ്മാരസംഭവത്തിന്റെ പ്രചാരണ പരിപാടികളിലും നടന് മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു. ചെണ്ടമേളവും ആര്‍പ്പുവിളികളോടെയുമാണ് നടനെ ദുബായിലുളള ആരാധകര്‍ സ്വീകരിച്ചിരുന്നത്. ദിലീപിനൊപ്പം കമ്മാരസംഭവത്തിന്റെ സംവിധായകന്‍ രതീഷ് അമ്പാട്ടും പരിപാടികളില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











