ക്രിസ്മസിന് കമ്മാരനെങ്കില്‍ പുതുവര്‍ഷം ബാലന്‍ വക്കീല്‍ കൊണ്ട് പോവും! ടീസര്‍ നാളെ എത്തുമെന്ന് ദിലീപ്
ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍, കമ്മാര സംഭവത്തിനു ശേഷം നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ നടന്റെതായി വലിയ പ്രതീക്ഷ നല്‍കുന്നൊരു ചിത്രമാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സിനിമ അടുത്ത വര്‍ഷമാദ്യം ആയിരിക്കും തിയ്യേറ്ററുകളിലെത്തുക.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകരണം സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ദിലീപിന്റെ പിറന്നാള്‍ ദിവസമായിരുന്നു സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്ഡ പുറത്തുവിട്ടിരുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുളള പുതിയൊരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് ദിലീപ്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍
പാസഞ്ചറിനു ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദിലീപിന്റെ ആരാധകര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു ചിത്രമായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണറിയുന്നത്. 2 കണ്‍ട്രീസിനു ശേഷം മംമ്താ മോഹന്‍ദാസ് ദിലീപിന്റെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. കായംകുളം കൊച്ചുണ്ണിയിലെ നായിക പ്രിയ ആനന്ദും ചിത്രത്തില്‍ എത്തുന്നു.

ജനപ്രിയ നായകന്റെ സിനിമ
ജനപ്രിയ നായകന്റെ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്. എറണാകുളമാണ് ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്,ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ദിലീപ് പറഞ്ഞത്
കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ ഡേറ്റ് അറിയിച്ചുകൊണ്ടായിരുന്നു ദിലീപ് എത്തിയിരുന്നത്. ചിത്രത്തിന്റെ ടീസര്‍ ഡിസംബര്‍ 27ന് വൈകുന്നേരം ആറ് മണിക്ക് പുറത്തുവിടുമെന്നായിരുന്നു ദിലീപ് അറിയിച്ചിരുന്നത്.കൂടാതെ സിനിമയ്ക്ക് നിങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാവണമെന്നും ദിലീപ് ഫേസ്ബുക്ക് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ചിത്രത്തിന്റെ ടീസര്‍ ക്രിസ്മസ് ദിനത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞാണ് വരുന്നത്.
ദിലീപിന്റെ വീഡിയോ

റിലീസ് ഡേറ്റ്
അതേസമയം അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഫെബ്രുവരി 21ന് വമ്പന്‍ റിലീസായി സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2019ലെ ദിലീപിന്റെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍. ചിത്രത്തിനു പിന്നാലെയാണ് പ്രൊഫസര്‍ ഡിങ്കന്‍,ജാക്ക് ഡാനിയേല്‍,പറക്കും പപ്പന്‍, വാളയാര്‍ പരമശിവം എന്നീ സിനിമകള്‍ വരുന്നത്.


Click it and Unblock the Notifications











