»   » മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം ദിലീപ് ഉണ്ടാകില്ല, ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ റിലീസ് ഡേറ്റ് മാറ്റി

മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം ദിലീപ് ഉണ്ടാകില്ല, ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ റിലീസ് ഡേറ്റ് മാറ്റി

Posted By:
Subscribe to Filmibeat Malayalam

വെല്‍കം ടു സെന്‍ട്രല്‍ ജയലിന് ശേഷം ദിലീപിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. കെ ബിജു സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്തുമസ് ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി.

ജനുവരി അവസനാമാണ് പുതിയ റിലീസ് ഡേറ്റ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിയതിനെ കുറിച്ച് പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍. തുടര്‍ന്ന് വായിക്കൂ...

രണ്ടാമത്തെ ചിത്രം

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിന് ശേഷം കെ ബിജു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

കോമഡി എന്റര്‍ടെയ്‌നര്‍


വൈവി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

നായിക

രജിഷ വിജയനാണ് ചിത്രത്തില്‍ ദിലീപ് നായിക വേഷം അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം രജിഷ വിജയന്‍ നായിക വേഷം അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

മറ്റ് കഥാപാത്രങ്ങള്‍

വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, കണാരന്‍ ഹരീഷ്, രജിഷ വിജയന്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിലീപേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Dileep's Georgettan’s Pooram To Hit The Theatres In January?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam