»   » മമ്മൂട്ടിയെ പേടി, ദിലീപ് ചിത്രം മാറ്റിവച്ചു; കാവ്യയെ കെട്ടിയ ശേഷം ഒരു സിനിമ പോലുമില്ലേ ദിലീപ് ?

മമ്മൂട്ടിയെ പേടി, ദിലീപ് ചിത്രം മാറ്റിവച്ചു; കാവ്യയെ കെട്ടിയ ശേഷം ഒരു സിനിമ പോലുമില്ലേ ദിലീപ് ?

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രത്തിന്റെ ഓരോ പോസ്റ്റര്‍ ഇറങ്ങുമ്പോഴും സിനിമയില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ കൂടിക്കൂടി വരികയാണ്. പ്രേക്ഷകര്‍ക്ക് ഇങ്ങനെ പ്രതീക്ഷ കൂടുന്നത് അതേ ദിവസം റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങള്‍ക്ക് പാരയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആര് പറഞ്ഞു, ദിലീപ് പോകുന്നിടത്തെല്ലാം കാവ്യയെയും കൂടെ കൂട്ടുന്നുണ്ട്, ഇത് കണ്ടോ ?


അതുകൊണ്ട് തന്നെ ദിലീപ് നായകനാകുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ദ ഗ്രേറ്റ് ഫാദറിനൊപ്പം മാര്‍ച്ച് 31 ന് ജോര്‍ജ്ജേട്ടന്‍സ് പൂരം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ മമ്മൂട്ടി ചിത്രത്തിനൊപ്പം റിലീസ് ചെയ്യുന്നത് ബുദ്ധിയല്ല എന്ന് മനസ്സിലാക്കിയ നിര്‍മാതാക്കള്‍ ദിലീപ് ചിത്രം ഏപ്രില്‍ 2 നേക്ക് നീട്ടിവച്ചു.


അത് മാത്രമല്ല കാരണം..

അതേ സമയം മമ്മൂട്ടി ചിത്രത്തെ പേടിച്ചത് കൊണ്ട് മാത്രമല്ല ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ റിലീസ് നീട്ടി വച്ചത്. നടി ആക്രമിയ്ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങളും മറ്റും സിനിമയെ ബാധിയ്ക്കുമോ എന്ന പേടിയും അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്. അതും ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കാന്‍ കാരണമാണത്രെ.


വിവാഹത്തിന് ശേഷം ചിത്രമില്ലാതെ ദിലീപ്

കാവ്യ മാധവനുമായുള്ള വിവാഹത്തിന് ശേഷം ഒരു സിനിമ പോലും ദിലീപിന്റേതായി തിയേറ്ററിലെത്തിയിട്ടില്ല. ഡിസംബറില്‍ ആദ്യം റിലീസ് ചെയ്യാനിരുന്ന ചിത്രം കല്യാണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ ഭയന്ന് നീട്ട് വച്ചു. തുടര്‍ന്ന് സിനിമാ സമരം പൊട്ടിപ്പുറപ്പെട്ടു. നീണ്ട് നീണ്ട് മാര്‍ച്ച് 31 വരെ എത്തിയപ്പോഴേക്കും പുതിയ പ്രശ്‌നങ്ങളായി. സെപ്റ്റംബര്‍ 10 ന് റിലീസ് ചെയ്ത വെല്‍കം ടു സെന്‍ട്രന്‍ ജയിലിന് ശേഷം ഒരു ദിലീപ് ചിത്രവും തിയേറ്ററിലെത്തിയിട്ടില്ല.


ജോര്‍ജ്ജേട്ടന്‍സ് പൂരം

ഡോ. ലവ് എന്ന ചിത്രത്തിന് ശേഷം ബിജി കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ശ്രദ്ധേയായ രജിഷ വിജയനാണ് ചിത്രത്തിലെ നായിക. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, രണ്‍ജി പണിക്കര്‍, ടിജി രവി, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.


പുതിയ സിനിമകള്‍

രാംലീല എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രൊ. ഡിങ്കന്‍, കമ്മാര സംഭവം, പിക്ക് പോക്കറ്റ് എന്നിവയാണ് നടന്റെ മറ്റ് ചിത്രങ്ങള്‍. സിനിമാ തിരക്കുകള്‍ക്കൊപ്പം സമൂഹ്യ സേവനവും നടത്തിവരികയാണ് ദിലീപ്.
English summary
Georgettan's Pooram, the upcoming Dileep movie has reportedly been postponed once again

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam