»   » ദിലീപിന്റെ ആദ്യകാല നായികയ്‌ക്കൊപ്പം മഞ്ജു വാര്യര്‍; ഈ നടി ഇതുവരെ എവിടെയായിരുന്നു ??

ദിലീപിന്റെ ആദ്യകാല നായികയ്‌ക്കൊപ്പം മഞ്ജു വാര്യര്‍; ഈ നടി ഇതുവരെ എവിടെയായിരുന്നു ??

Posted By: Rohini
Subscribe to Filmibeat Malayalam

രണ്ടായിരത്തിന്റെ തുടക്കത്തില്‍ വികൃതിക്കാരിയായ പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ മലയാള സംവിധായകരുടെ മനസ്സില്‍ ആദ്യമെത്തുന്ന മുഖം നടി മന്യയുടേതായിരുന്നു. എന്നാല്‍ വിവാഹ ശേഷം മറ്റ് നായികമാരെ പോലെ മന്യയും ഇന്റസ്ട്രി വിട്ടു.

ഇനിയെങ്കിലും എന്നെ വെറുതേ വിട്ടേക്ക്.. അപേക്ഷയാണ്..; വ്യാജ വീഡിയോയ്‌ക്കെതിരെ ജ്യോതി കൃഷ്ണ

മന്യയുടെ പുതിയ രൂപം ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നുണ്ട്. ദിലീപിന്റെ നായികയായി മലയാളത്തിലെത്തിയ മന്യ, മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാണാം

ഇതാണ് ചിത്രം

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന മന്യയുടെ പുതിയ ചിത്രം. നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് സ്വീകരിക്കാന്‍ മഞ്ജു എത്തിയപ്പോഴാണ് ഈ ഫോട്ടോ എടുത്തത്. മന്യ ഇപ്പോള്‍ കുടുംബത്തിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡാണ്.

ഗീതുവിനൊപ്പം

അമേരിക്കയില്‍ വച്ച് നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ഗീതു മോഹന്‍ദാസും പങ്കെടുത്തിരുന്നു. ഗീതുവിനും മഞ്ജുവിനുമൊപ്പം മന്യയുടെ ഫോട്ടോ.

ദിലീപും കാവ്യയും വന്നപ്പോള്‍

മാസങ്ങള്‍ക്ക് മുന്‍പ് ദിലീപ് ഷോ 2017 ന്റെ ഭാഗമായി കാവ്യ മാധവനും ദിലീപും വന്നപ്പോഴും മന്യ ഉണ്ടായിരുന്നു. താരദമ്പതികളെ സ്വീകരിച്ച മന്യ അവര്‍ക്കൊപ്പം നിന്നും ഫോട്ടോ പകര്‍ത്തി.

മന്യ മലയാളത്തില്‍

ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ 2000 ലാണ് മന്യ മലയാള സിനിമയില്‍ എത്തിയത്. ദിലീപിന്റെ നായികയായിട്ടാണ് തുടക്കം. തുടര്‍ന്ന് കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലും മന്യ ദിലീപിനൊപ്പം അഭിനയിച്ചു.

ശ്രദ്ധിക്കപ്പെട്ട സിനിമകള്‍

വണ്‍ മാന്‍ ഷോ, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണന്‍ കുട്ടി, സ്വപ്‌നക്കൂട്, സ്വന്ത മാളവിക, ഉടയോന്‍, അപരിചിതന്‍, രക്ഷകന്‍, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, പതിനൊന്നില്‍ വ്യാഴം തുടങ്ങിയ മലയാള സിനിമകളിലെ മന്യയുടെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.

അന്യഭാഷയില്‍

മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും മന്യ അഭിനയിക്കുകയും വിജയം കാണുകയും ചെയ്തിട്ടുണ്ട്. നാലേ നാല് തമിഴ് ചിത്രങ്ങളേ ചെയ്തുള്ളൂവെങ്കിലും നാലും ശ്രദ്ധിക്കപ്പെട്ടവയാണ്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ സീരിയലിലും സാന്നിധ്യം അറിയിച്ചു.

വിവാഹത്തോടെ മാറി നിന്നു

മറ്റ് നായികമാരെ പോലെ മന്യയും വിവാഹ ശേഷം ഫീല്‍ഡ് വിട്ടു. 2008 മെയ് 31 നാണ് മന്യയുടെയും സത്യ പട്ടേലിന്റെയും വിവാഹം നടന്നത്. വിവാഹത്തോടെ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ മന്യ സിനിമയിലൊരു മടങ്ങി വരവിനെ കുറിച്ച് പിന്നെ ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ കുടുംബത്തിനൊപ്പം സന്തുഷ്ട.

English summary
Dileep's heroine with Manju Warrier: Photo goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam