മഞ്ജു വാര്യരുമായി ശത്രുതയില്ലെന്ന് ദിലീപ്! അവസരം വന്നാല്‍ ഒരുമിച്ച് അഭിനയിക്കുമെന്നും താരം!

ഒരുകാലത്ത് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ താരജോഡികളിലൊന്നായിരുന്നു ദിലീപും-മഞ്ജു വാര്യരും. സല്ലാപമെന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചത്. സിനിമയിലെ ആദ്യ നായകനെ ജീവിതപങ്കാളിയാക്കുകയായിരുന്നു താരം. എന്നാല്‍ പില്‍ക്കാലത്ത് ഇരുവരും വഴിപിരിയുകയായിരുന്നു. മകളായ മീനാക്ഷി അച്ഛനൊപ്പം പോവാനായി തീരുമാനിക്കുകയായിരുന്നു. ആ തീരുമാനത്തിന് മഞ്ജു വാര്യരും പിന്തുണ അറിയിച്ചിരുന്നു. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. മഞ്ജു വാര്യരുമായി തനിക്ക് ശത്രുതയില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദിലീപ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ജനപ്രിയ നായകന്‍ മനസ്സുതുറന്നത്.

ഇടയ്ക്ക് അമ്മയുടെ യോഗത്തിലും മറ്റ് പരിപാടികളിലുമൊക്കെ ഇരുവരും പങ്കെടുത്തിരുന്നു. ഒരേ സമയം സിനിമകളുമായും ഇവരെത്തിയിരുന്നു. രാമലീലയും ഉദാഹരണം സുജാതയും ഒരേ സമയത്തായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. പ്രതി പൂവന്‍ കോഴി- മൈ സാന്റാ ബോക്‌സോഫീസ് പോരാട്ടം ഇത്തവണത്തെ ക്രിസ്മസ് ഹൈലൈറ്റുകളിലൊന്നാണിത്. ആവശ്യമെങ്കില്‍ മഞ്ജു വാര്യറിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാണ് താനെന്ന് ദിലീപ് പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

 മഞ്ജുവുമായി ശത്രുതയില്ല

മഞ്ജുവുമായി ശത്രുതയില്ല

സിനിമയെ പ്രൊഫഷണലായി സമീപിക്കുന്നയാളാണ് താനെന്ന് ദിലീപ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യര്‍ നായികയായുള്ള ചിത്രത്തില്‍ അഭിനയിക്കുമോയെന്ന ചോദ്യമായിരുന്നു ദിലീപിന് നേരെ ഉയര്‍ന്നത്. മഞ്ജുവല്ലാതെ മറ്റാരും ആ കഥാപാത്രത്തിന് അനുയോജ്യമല്ലാതെ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും. മഞ്ജുവുമായി തനിക്ക് ശത്രുതയില്ല. മറ്റുള്ളവര്‍ പറഞ്ഞുണ്ടാക്കുന്നതിന് തനിക്കൊന്നും ചെയ്യാനാവില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ, ആ സമയത്ത് ആലോചിക്കാമെന്നും ദിലീപ് പറഞ്ഞിരുന്നു.

സിനിമാജീവിതം തുടങ്ങിയത്

സിനിമാജീവിതം തുടങ്ങിയത്

ലാലേട്ടന്റെ മുന്നില്‍ ക്ലാപ്പടിച്ച് തുടങ്ങിയ സിനിമാജീവിതമാണ് തന്റേതെന്നും ദിലീപ് പറയുന്നു. ലാലേട്ടന്‍ ഒരു കാര്യം സംസാരിച്ച് എടാ അത് വേണ്ടെന്ന് പറഞ്ഞാല്‍ അതങ്ങനെ തന്നെയാണ്. മമ്മൂക്കയും സുരേഷ് ഗോപിയും ജയറാമുമൊക്കെ അതെ. അവരെയാണ് താന്‍ സീനിയേഴ്‌സായി കാണുന്നത്. ഇവര്‍ നാല് പേരും എനിക്ക് സ്വന്തം സഹോദരന്‍മാരെപ്പോലെയാണ്. ഒരുപാട് വിഷയങ്ങളും പ്രശ്‌നങ്ങളുമൊക്കെയായിരുന്നു ആ സമയത്ത്. എന്താണ് നടക്കുന്നതെന്ന് പോലും തനിക്കറിയില്ലായിരുന്നു. അമ്മയിലെ കാര്യങ്ങളെക്കുറിച്ചും താരം പറഞ്ഞിരുന്നു.

ലാലേട്ടനോട് അങ്ങോട്ട് പറഞ്ഞു

ലാലേട്ടനോട് അങ്ങോട്ട് പറഞ്ഞു

എല്ലാവരും തമ്മിലുള്ള സ്‌നേഹബന്ധമാണ് തന്നെ നയിച്ചത്. അതിന്റെ പുറത്താണ് ട്വന്റി ട്വന്റി പോലുമുണ്ടായത്. ഞാനെന്താണ് എന്ന് ഇവര്‍ക്കൊക്കെ അറിയുകയും ചെയ്യാം. എല്ലാം മാറിനിന്ന് വീക്ഷിക്കുകയായിരുന്നു താന്‍. എനിക്ക് ഏറെ പ്രിയപ്പെട്ടവരും ഞാന്‍ ഒരുപാട് പിന്തുണച്ചവരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരൊക്കെയെന്താണ് പറയുന്നതെന്ന് നോക്കുകയായിരുന്നു താന്‍. അതിന്റെ പേരില്‍ ലാലേട്ടന്‍ ടെന്‍ഷനാവണ്ട, എനിക്ക് വേണ്ടി വാദിക്കണ്ട. ഞാന്‍ ഇതില്‍ നിന്ന് മാറിയേക്കാം, എന്നാ പിന്നെ അങ്ങനെ ചെയ്യാം അല്ലേ എന്ന് ചോദിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയ്‌ക്കെതിരെ ഒന്നും ചെയ്തിട്ടില്ല

സംഘടനയ്‌ക്കെതിരെ ഒന്നും ചെയ്തിട്ടില്ല

ലീഗലി നോക്കുകയാണെങ്കില്‍ സംഘടനയ്‌ക്കെതിരെ ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്ന് ദിലീപ് പറയുന്നു. എന്നെ എന്തിന് എന്ന് ചോദിച്ചാല്‍ ഉത്തരം പറഞ്ഞാലേ പറ്റൂ. പുറത്താക്കിയതോ അകത്താക്കുന്നതോ വിഷയമല്ല, അതേക്കുറിച്ച് താന്‍ ബോദേര്‍ഡല്ല. എന്തിനാണ് ഇത്രയധികം ബഹളങ്ങള്‍ ഉണ്ടാക്കിയത് എന്ന് തനിക്ക് ഇന്നും അറിയില്ലെന്നും ദിലീപ് പറയുന്നു.

വനിതാ സംഘടനയെക്കുറിച്ച്

വനിതാ സംഘടനയെക്കുറിച്ച്

നല്ല അഭിപ്രായമാണ്. എല്ലാം എനിക്ക് വളരെ അടുത്ത, എന്‍രെ കൂടെ അഭിനയിച്ചവരല്ലേ കൂടുതലും. എല്ലാവരും നന്നായിരിക്കട്ടെ, എല്ലാവരും സന്തോഷത്തോടെയിരിക്കട്ടെ അത്രയല്ലേ നമുക്ക് പറയാനാവൂ. അമ്മയുടെ ബൈലോ മാറ്റുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഇതൊരു ട്രേഡ് യൂനിയനൊന്നുമല്ലല്ലോ, ബൈലോ അങ്ങടും ഇങ്ങടും മാറ്റുന്നത് എന്തിനാണ്, പുറത്തുള്ള ആള്‍ക്കാരുമായി അടിയുണ്ടാക്കനല്ല സംഘടന തുടങ്ങിയത്. സ്‌നേഹമായിരുന്നു ഇതിന്റെ ടാഗ് ലൈന്‍. അമ്മയുടെ മീറ്റിംഗില്‍ എല്ലാവരും ചിരിയും കളിയുമാണ്. ആര്‍ക്കും കണക്കൊന്നും കേള്‍ക്കണ്ട, എല്ലാവര്‍ക്കും നല്ല വിശ്വാസമാണ്. ഇപ്പോ എല്ലാം മാറി, എല്ലാം ടെന്‍ഷനാണ്.

മനസ്സുകൊണ്ട് ജോലി ചെയ്യുന്നവര്‍

മനസ്സുകൊണ്ട് ജോലി ചെയ്യുന്നവര്‍

മനസ്സ് കൊണ്ട് ജോലി ചെയ്യുന്നവരാണ് തങ്ങള്‍. മനസ്സാണ് എല്ലാം നിയന്ത്രിക്കുന്നത്. എല്ലാം എന്‍രെ സമയദോഷം അങ്ങനെയെ എല്ലാം കാണുന്നുള്ളൂ. ദൈവത്തില്‍ താന്‍ കൂടുതല്‍ വിശ്വസിക്കുന്നു. നമ്മളെ മഹാനാക്കാന്‍ വേണ്ടി എന്തെങ്കിലും കാര്യമെന്നൊക്കെ വിചാരിച്ച് ചിരിച്ച് നടക്കുന്നയാളാണ്. ദൈവമുണ്ട് എന്ന് പറയുന്നതിന്റെ വലിയ തെളിവാണ് താനെന്നും ദിലീപ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X