ദിലീപിനൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനും അഞ്ജു കുര്യനും! ജാക്ക് ഡാനിയേല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ജാക്ക് ഡാനിയേല്‍. സ്പീഡ് ട്രാക്ക് എന്ന സിനിമയ്ക്ക് ശേഷം എസ്എല്‍ പുരം ജയസൂര്യയാണ് ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജാക്ക് ഡാനിയേലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ദിലീപിനൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുന്‍, നായിക അഞ്ജു കുര്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ചിത്രങ്ങളായിരുന്നു പുറത്തുവന്നത്.

ജാക്ക് ഡാനിയേലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അര്‍ജുനും ദിലീപും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ജാക്ക് ഡാനിയേല്‍. ഷിബു തമീന്‍സിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.
പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന സിനിമയ്ക്ക് ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്നു. ശുഭരാത്രി എന്ന ദീലിപിന്റെ പുതിയ സിനിമയ്ക്ക് ശേഷമാകും ജാക്ക് ഡാനിയേലും തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











