ആക്ഷന്‍ കിംഗുമായി ഏറ്റുമുട്ടാന്‍ ജനപ്രിയ നായകന്‍! ജാക്ക് ഡാനിയേല്‍ റിലീസ് ഡേറ്റ് പുറത്ത്
ജനപ്രിയ നായകന്‍ ദിലീപും ആക്ഷന്‍ കിംഗ് അര്‍ജുനും ഒന്നിച്ച എറ്റവും പുതിയ ചിത്രമാണ് ജാക്ക് ഡാനിയേല്‍. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സ്പീഡ് ട്രാക്ക് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം എസ് എല്‍ പുരം ജയസൂര്യ ദിലിപീനെ നായകനാക്കി ഒരുക്കിയ സിനിമ കൂടിയാണിത്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയായ അഞ്ജു കുര്യനാണ് നായികയായി എത്തുന്നത്. ജാക്ക് ഡാനിയേലിന്റെ റിലീസ് ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ നവംബര്‍ ഏട്ടിന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിലീപ് കളളനായി എത്തുന്ന സിനിമയില്‍ സിബിഐ ഓഫീസറായിട്ടാണ് അര്‍ജുന്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായിട്ടാണ് ജാക്ക് ഡാനിയേല്‍ അണിയിച്ചൊരുക്കുന്നത്.
പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി, സൂപ്രീം സുന്ദര്‍ തുടങ്ങിയവരാണ് സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗോവയും കൊച്ചിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സൂര്യ ചിത്രം എന്‍ജികെയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ശിവകുമാര്‍ വിജയനാണ് ജാക്ക് ഡാനിയേലിന്റെ ഛായാഗ്രാഹകന്‍. ഷിബു തമീന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











