പ്രണയ ജോഡികളായി ദിലീപും അഞ്ജു കുര്യനും! ജാക്ക് ഡാനിയേലിലെ റൊമാന്റിക്ക് ഗാനം പുറത്ത്
ജനപ്രിയ നായകന്‍ ദിലീപിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ജാക്ക് ഡാനിയേല്‍. സ്പീഡ് ട്രാക്ക് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം എസ് എല്‍ പുരം ജയസൂര്യ ദിലിപീനെ നായകനാക്കി ഒരുക്കിയ സിനിമ കൂടിയാണിത്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന സിനിമയിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഹരിചരണും പവിത്ര മേനോനുമാണ്. ദിലീപിനൊപ്പം തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജാക്ക് ഡാനിയേല്‍. പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പെടെ മൂന്ന് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സിനിമയ്ക്ക് സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗോവയും കൊച്ചിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
സൂര്യ ചിത്രം എന്‍ജികെയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ശിവകുമാര്‍ വിജയനാണ് ജാക്ക് ഡാനിയേലിന്റെ ഛായാഗ്രാഹകന്‍. ഷിബു തമീന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. ശുഭരാത്രി എന്ന സിനിമയ്ക്ക് ശേഷമാണ് പുതിയ ദിലീപ് ചിത്രം എത്തുന്നത്. ജാക്ക് ഡാനിയേലിന് പുറമെ പ്രൊഫസര്‍ ഡിങ്കന്‍, പറക്കും പപ്പന്‍, മൈ സാന്റ തുടങ്ങിയ ചിത്രങ്ങളും ജനപ്രിയ നായകന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.


Click it and Unblock the Notifications











