മരണമാസ് പടവുമായി ദിലീപ്! അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫേര്‍സിനൊപ്പം പുതിയ ചിത്രം!
ജനപ്രിയ നായകന്‍ ദിലീപിന്റെതായി ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കൈനിറയെ സിനിമകളുമായിട്ടാണ് ദിലീപ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ശുഭരാത്രി വിജയം നേടിയിരുന്നു. ശുഭരാത്രിയ്ക്ക് പിന്നാലെയാണ് പുതിയ സിനിമകള്‍ ദിലീപിന്റെതായി വരുന്നത്.
ജനപ്രിയ നായകന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ജാക്ക് ഡാനിയേല്‍. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ മുന്‍പ് ഒന്നിച്ച എസ് എല്‍ പുരം ജയസൂര്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

ജാക്ക് ഡാനിയേലുമായി ദീലിപ്
ദിലീപിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം തന്നെയാണ് ജാക്ക് ഡാനിയേല്‍. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ജനപ്രിയ നായകനും സംവിധായകന്‍ എസ് എല്‍ പുരം ജയസൂര്യയും ഒരു ചിത്രത്തിന് വേണ്ടി ഒന്നിച്ചിരിക്കുന്നത്. ദിലീപിനൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനും ജാക്ക് ഡാനിയേലില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

ആക്ഷന്‍ രംഗങ്ങള്‍
പീറ്റര്‍ ഹെയ്‌നാണ് സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പീറ്റര്‍ ഹെയ്ന്‍ മാത്രമല്ല മറ്റ് നാല് പേര്‍ കൂടി ജാക്ക് ഡാനിയേല്‍ സംഘടന രംഗങ്ങള്‍ ഒരുക്കാന്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. കനല്‍ കണ്ണന്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ തുടങ്ങിയവരാണ് ദിലീപ് അര്‍ജുന്‍ ചിത്രത്തിന് വേണ്ടി ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം തമീന്‍ ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് നിര്‍മ്മിക്കുന്നത്.

ഗോപി സുന്ദറിന്റെ സംഗീതം
ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്ന സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ജാക്ക് ഡാനിയേലില്‍ കളളന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് കളളന്റെ വേഷത്തില്‍ ജനപ്രിയ നായകന്‍ വീണ്ടും എത്തുന്നത്. കളളന്റെ വേഷത്തില്‍ ദിലീപ് എത്തുമ്പോള്‍ സിബിഐ ഓഫീസറായിട്ടാണ് ആക്ഷന്‍ കിംഗ് അര്‍ജുന്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വമ്പന്‍ താരനിര
അഞ്ജു കുര്യന്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ദേവന്‍,ഇന്നസെന്റ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്‍ദ്ദനന്‍,സുരാജ് വെഞ്ഞാറമൂട്, അശോകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്‍ജിക,ഇരൈവി,പോലുളള തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ശിവകുമാര്‍ വിജയനാണ് ജാക്ക് ഡാനിയേലിന്റെയും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഈ വര്‍ഷം പൂജാ റിലീസായി ജാക്ക് ഡാനിയേല്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











