മാസ് ആക്ഷന്‍ ചിത്രവുമായി ജനപ്രിയ നായകന്‍! ജാക്ക് ഡാനിയേലിന്റെ കിടിലന്‍ ടീസര്‍
ജനപ്രിയ നായകന്‍ ദിലീപിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ജാക്ക് ഡാനിയേല്‍. ദിലീപിനൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്പീഡ് ട്രാക്കിന് ശേഷം സംവിധായകന്‍ എസ് എല്‍ പുരം ജയസൂര്യയും ദിലീപും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണിത്. ജാക്ക് ഡാനിയേലിന്റെ കിടിലന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് സിനിമയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയില്‍ ജാക്ക് ആയി ദിലീപും ഡാനിയേലായി അര്‍ജുനും എത്തുന്നു. അഞ്ജു കുര്യന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, അശോകന്‍, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. പീറ്റര്‍ ഹെയ്‌നാണ് ദിലീപ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുന്നു. സന്താനം കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം തമീന്‍സ് റിലീസിന്റെ ബാനറില്‍ ഷീബു കമല്‍ തമീന്‍സാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











