ഞാന്‍ പ്രകാശനിലെ ശ്രുതി ഇനി ദിലീപിന്റെ നായിക! ജനപ്രിയ നായകനും ജയസൂര്യയും വീണ്ടും! കാണൂ
കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ദിലീപ്. ബി ഉണ്ണിക്യഷ്ണന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി. ബാലന്‍ വക്കീലിന്റെ വിജയത്തിനുശേഷം ദിലീപിന് മലയാളത്തില്‍ വീണ്ടും തിരക്കേറിയിരുന്നു.
നടന്റെതായി അടുത്തിടെ പ്രഖ്യാപിച്ച ചിത്രങ്ങളിലൊന്നായിരുന്നു ജാക്ക് ഡാനിയേല്‍. സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രൊഫസര്‍ ഡിങ്കനു ശേഷമാണ് പുതിയ സിനിമയെത്തുക. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനു ശേഷം ദിലീപും സംവിധായകന്‍ എസ് എല്‍ പുരം ജയസൂര്യയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ജനപ്രിയ നായകന്റെ പുതിയ സിനിമയിലെ നായികയെ സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ജാക്ക് ഡാനിയേല്‍ എന്ന ചിത്രം
ദിലീപിന്റെതായി 2007ല്‍ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സ്പീഡ് ട്രാക്ക്. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ചിത്രത്തിന്റെ സംവിധായകനും ദിലീപും ഒന്നിക്കുന്നത്. ജാക്ക് ഡാനിയേല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് അണിയിച്ചൊരുക്കുന്നത്. സപീഡ് ട്രാക്കിന് ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്ന് നേരത്ത തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദിലീപിന്റെ നായിക
ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ഷിബു തമീന്‍ ആണ് ദിലീപിന്റെ പുതിയ ചിതം നിര്‍മ്മിക്കുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്നൊരു ചിത്രമായിരിക്കും ജാക്ക് ഡാനിയേല്‍ എന്നാണറിയുന്നത്. ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായി അഞ്ജു കുര്യന്‍ ആണ് എത്തുന്നത്. പ്രേമത്തിലൂടെ മലയാളത്തില്‍ എത്തിയ നടി കവി ഉദ്ദേശിച്ചത്.ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പട്ടിരുന്നു.

ആക്ഷന്‍ കിംഗ് അര്‍ജുനും
അഞ്ജു കുര്യനു പുറമെ തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദിലീപിനൊപ്പം ആദ്യമായിട്ടാണ് അര്‍ജുന്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇത്തവണയും ഗോപി സുന്ദര്‍ തന്നെ ദിലീപ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. അജു വര്‍ഗീസ്, ദേവന്‍,സൈജു കുറുപ്പ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

സിനിമയുടെ ഷൂട്ടിംഗ്
ജയസൂര്യ രചനയും സംവിധാവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പൂജ മാര്‍ച്ച് 21ന് കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടക്കും. എറണാകുളവും ഗോവയുമാണ് ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എപ്രില്‍ പത്തിനാണ് ദിലീപിന്റെ ജാക്ക് ഡാനിയേല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഏറെ നാളായി ദിലീപ് ചിത്രത്തിന്റെ തിരക്കിലായിരുന്നു സംവിധായകന്‍.

ശുഭരാത്രി എന്ന ചിത്രത്തിലാണ്
അതേസമയം വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. അനു സിത്താര ആദ്യമായി ദിലീപിന്റെ നായികവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ശുഭരാത്രി. ഒരു കുടുംബ ചിത്രമായിരിക്കും ദിലീപിന്റെ ശുഭരാത്രിയെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











