കണ്ണുമടച്ച് ധ്യാനത്തിലിരിക്കുന്ന ജനപ്രിയ നായകന്‍! ദീലീപിന്റെ ജാക്ക് ഡാനിയേല്‍ ചിത്രം വൈറല്‍! കാണൂ
ജനപ്രിയ നായകന്‍ ദിലീപിന്റെ സിനിമകള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ നടന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയാണ് സിനിമ മുന്നേറിയിരുന്നത്.
ബാലന്‍ വക്കീലിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രൊഫസര്‍ ഡിങ്കന്‍,ശുഭരാത്രി എന്നീ സിനിമകള്‍ക്കു പിന്നാലെ പുതിയ ചിത്രം ജാക്ക് ഡാനിയേലിന്റെ ഷൂട്ടിംഗും അടുത്തിടെ ആരംഭിച്ചിരുന്നു. നടന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നൂ കൂടിയാണിത്. ജാക്ക് ഡാനിയേലിന്റെ സെറ്റില്‍ നിന്നുളള ദിലീപിന്റെ പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ജാക്ക് ഡാനിയേല്‍
ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത എസ് എല്‍ പുരം ജയസൂര്യയാണ് ജാക്ക് ഡാനിയേലുമായി എത്തുന്നത്. വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിയുളള ഒരു ദീലിപ് ചിത്രം തന്നെയായിരിക്കും ജാക്ക് ഡാനിയേലെന്നാണ് ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

വേറിട്ട ഗെറ്റപ്പിലാണ് ജനപ്രിയ നായകന്‍
സിനിമയില്‍ വേറിട്ട ഗെറ്റപ്പിലാണ് ജനപ്രിയ നായകന്‍ എത്തുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീലിലെ ലുക്കില്‍ നിന്നും വ്യത്യസ്തമാണ് ജാക്ക് ഡാനിയേലിലെ ഗെറ്റപ്പ്. ഇത്തവണ മാസ് ഹീറോ പരിവേഷമുളള ഒരു റോളാണ് ദിലീപില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുളള ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ഡാനിയേലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദിലീപിന്റെ പുതിയ ചിത്രം
ജാക്ക് ഡാനിയേലിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിച്ച ദിലീപ് ചിത്രം ഗോവയിലും ചിത്രീകരിക്കുന്നുണ്ട്. ജാക്ക് ഡാനിയേലിന്റെ ലൊക്കേഷനില്‍ നിന്നുളള ദിലീപിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കണ്ണുമടച്ച് ധ്യാനത്തിലിരിക്കുന്ന ജനപ്രിയ നായകന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ദിലീപിനൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുന്‍
അതേസമയം തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുന്‍ അടുത്തിടെ ദിലീപ് ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ജാക്ക് ഡാനിയേലില്‍ ദിലീപിനൊപ്പം തുല്യ പ്രാധാന്യമുളള റോളിലാണ് അര്‍ജുനും എത്തുന്നത്. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനു ശേഷം അര്‍ജുന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ജാക്ക് ഡാനിയേല്‍.

അഞ്ജു കുര്യനാണ് നായിക
ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായി മാറിയ അഞ്ജു കുര്യനാണ് ദിലിപീന്റെ നായികാ വേഷത്തില്‍ എത്തുന്നത്. പ്രേമത്തിലൂടെ മലയാളത്തില്‍ എത്തിയ നടി കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പട്ടിരുന്നത്.ഷിബു തമീന്‍ ആണ് ദിലീപിന്റെ പുതിയ ചിതം നിര്‍മ്മിക്കുന്നത്. ദിലീപിനൊപ്പം ആദ്യമായിട്ടാണ് അര്‍ജുന്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.

വമ്പന്‍ താരനിര
ഇത്തവണയും ഗോപി സുന്ദര്‍ തന്നെ ദിലീപ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. അജു വര്‍ഗീസ്, ദേവന്‍,സൈജു കുറുപ്പ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ജാക്ക് ഡാനിയേല്‍ ഈ വര്‍ഷം തന്നെ തിയ്യേറ്ററുകളിലേക്ക് എത്തിക്കുവാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമമെന്നും അറിയുന്നു. പ്രൊഫസര്‍ ഡിങ്കന്‍,ശുഭരാത്രി എന്നീ ദിലീപ് ചിത്രങ്ങള്‍ പുരോഗമിക്കുന്ന വേളയിലാണ് ജാക്ക് ഡാനിയേലും ആരംഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











