ദിലീപ് ചിത്രത്തിന്റെ പേരില്‍ പ്രശ്‌നം, ജാക്ക് ഡാനിയേലിന് ചെറിയ മാറ്റത്തോട് കൂടി തിയറ്ററുകളിലേക്ക്
ദിലീപിന്റെ മാസ് എന്റര്‍ടെയിനറിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്കായി ജാക്ക് ഡാനിയേല്‍ എന്ന സിനിമ വരികയാണ്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി എസ്എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത മാസം റിലീസിനൊരുങ്ങുകവേ സിനിമയുടെ പേരില്‍ ചെറിയൊരു മാറ്റം വന്നിരിക്കുകയാണ്.
ജാക്ക് ഡാനിയേല്‍ എന്ന പേരില്‍ നേരത്തെയും സിനിമകള്‍ വന്നിട്ടുള്ളതിനാല്‍ ചില സെന്‍സര്‍ പ്രശ്‌നം ചൂണ്ടി കാണിച്ചിരുന്നു. ഇതിനാല്‍ ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന പേരിലായിരിക്കും സിനിമ എത്തുക. ഇത് സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്ററും സമൂഹമാധ്യമത്തിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ദിലീപിനൊപ്പം തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ദിലീപ് ഒരു കള്ളന്റെ വേഷത്തില്‍ അഭിനയിക്കുമ്പോള്‍ അര്‍ജുന്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. വമ്പന്‍ ക്യാന്‍വാസിലൊരുക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, അശോകന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. ഷീബു തമീന്‍ ആണ് ഈ ചിത്രം നിര്‍മാണം.
തമിഴിലെ പ്രമുഖ ഛായാഗ്രഹകനായ ശിവകുമാര്‍ വിജയനും ചിത്രത്തിന്റെ ഭാഗമാവുകയാണ്. ഗോപി സുന്ദറാണ് സംഗീതം. സിനിമയ്ക്ക് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പ്രമുഖ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയിനാണ്.


Click it and Unblock the Notifications











