»   » കമ്മാരസംഭവത്തിന് മാതൃഭൂമി നല്‍കുന്ന തലക്കെട്ട് എന്തായിരിക്കും; ക്യാംപെയ്‌നുമായി ദിലീപ് ആരാധകര്‍

കമ്മാരസംഭവത്തിന് മാതൃഭൂമി നല്‍കുന്ന തലക്കെട്ട് എന്തായിരിക്കും; ക്യാംപെയ്‌നുമായി ദിലീപ് ആരാധകര്‍

Written By:
Subscribe to Filmibeat Malayalam
കമ്മാരസംഭവത്തിന് മാതൃഭൂമി നല്‍കുന്ന തലക്കെട്ട് എന്തായിരിക്കും | filmibeat Malayalam

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമ്മാര സംഭവം. രാമലീലയ്ക്കു ശേഷം ദിലീപിന്റെതായി പുറത്തിറങ്ങുന്ന ചിത്രമാണ് കമ്മാര സംഭവം.രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവിച്ച കമ്മാരന്‍ എന്ന ആളുടെ ജീവിതവും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആഭാസത്തില്‍ 'ഓടിച്ചോടിച്ച് നിര്‍ത്താതെ' പാട്ടുമായി ഊരാളി ബാന്‍ഡ്: വീഡിയോ വൈറല്‍! കാണൂ

ദിലീപിനെ കൂടാതെ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയിലാണ് കമ്മാര സംഭവം ഒരുക്കിയിട്ടുളളത്. ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 20 കോടി ബഡ്ജറ്റിലാണ് കമ്മാര സംഭവം ഒരുക്കിയിരിക്കുന്നത്.നമിത പ്രമോദ് ദിലീപിന്റെ നായികയായി എത്തുന്ന ചിത്രം വിഷു റിലീസായാണ് തിയ്യേറ്ററുകളില്‍ എത്തുന്നത്.


kammara sambhavam

മൂന്ന് വ്യത്യസ്ഥ കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബോബി സിംഹ,മുരളി ഗോപി,ഇന്ദ്രന്‍സ്, ശ്വേതാ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കമ്മാര സംഭവത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


kammara sambhavam

ദിലീപിന്റെയും സിദ്ധാര്‍ത്ഥിന്റെയും വേറിട്ട ഗെറ്റപ്പുകളാണ് കമ്മാരസംഭവത്തിന്റെ പോസ്റ്ററില്‍ മികച്ചു നിന്നത്. പോസ്റ്ററുകള്‍ക്കും ടീസറിനും പുറമേ ചിത്രത്തിന്റെതായി ഒരു പാട്ടും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഗോപി സുന്ദര്‍ ഈണമിട്ട് ഹരിചരണും ദിവ്യ എസ് മേനോനും ചേര്‍ന്ന് പാടിയ ഗാനമാണ് പുറത്തിറങ്ങിയിരുന്നത്. കമ്മാര സംഭവം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ പുതിയൊരു ക്യാംപെയ്‌നുമായി എത്തിയിരിക്കുകയാണ് ദിലീപ് ആരാധകര്‍.


kammara sambhavam

കമ്മാര സംഭവത്തിന്റെ നിരൂപണത്തിന് മാതൃഭൂമി നല്‍കുന്ന തലക്കെട്ട് പ്രവചിക്കൂ സമ്മാനം നേടൂവെന്ന ക്യാപെയ്‌നാണ് ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ സിനിമാ പ്രമേഷന്‍ നടത്തുന്ന ആളുകളാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. മുന്‍പിറങ്ങിയ ചില മലയാള ചിത്രങ്ങള്‍ക്ക് മാതൃഭൂമി നെഗറ്റീവ് റിവ്യൂ എഴുതിയ പശ്ചാത്തലത്തിലാണ് ദിലീപ് ആരാധകര്‍ ഇത്തരമൊരു ക്യാംപെയ്‌ന് തുടക്കമിട്ടത്.എന്തുക്കൊണ്ട് എന്നോട് മാത്രം നിങ്ങളിത് ചോദിക്കുന്നു: മാധ്യമ പ്രവര്‍ത്തകനോട് സാമന്ത! കാണാം


Dileep: ഞാനോ കാറ്റോ ഇരുളുനീന്തി വന്നു... കമ്മാരസംഭവത്തിലെ ആദ്യം ഗാനം! പാട്ട് കാണാം

English summary
dileep's kammara sambhavam mathrubhumi review contest

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X