»   » യുവതാരങ്ങള്‍ പരീക്ഷിച്ചിട്ടും നടന്നില്ല, ഒടുവില്‍ ദിലീപ് സാധിച്ചെടുത്തു! കമ്മാരന്റെ ലുക്ക് കിടിലന്‍!

യുവതാരങ്ങള്‍ പരീക്ഷിച്ചിട്ടും നടന്നില്ല, ഒടുവില്‍ ദിലീപ് സാധിച്ചെടുത്തു! കമ്മാരന്റെ ലുക്ക് കിടിലന്‍!

Written By:
Subscribe to Filmibeat Malayalam

രാമലീലയുടെ വിജയത്തിന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് സിനിമയാണ് കമ്മാരസംഭവം. സിനിമയില്‍ നിന്നും പുറത്ത് വിടുന്ന ഒരോ പോസ്റ്ററും ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരണ്ണം കൂടി പുറത്ത് വന്നിരിക്കുകയാണ്. ചുവന്ന നിറമുള്ള ഷര്‍ട്ടും കട്ട താടിയും കൂളിംഗ് ഗ്ലാസുമായി ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്ന തരമൊരു ലുക്കിലായിരുന്നു ദിലീപ് പ്രത്യക്ഷപ്പെട്ടത്.

kammarasambhavam

ദിലീപ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷകള്‍ക്കും അപ്പുറമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഗപ്പിയിലെ ടൊവിനോയുടെ മാസ് ലുക്കിനോട് മുട്ടാന്‍ കേരളത്തിലെ യുവതാരങ്ങള്‍ നോക്കിയിട്ട് കഴിഞ്ഞിരുന്നില്ലെങ്കിലും അതിനെ ജയിച്ചത് ദിലീപിട്ടേനായിരുന്നു. ദിലീപിന്റെ ലുക്കിന് വലിയ പിന്തുണയായിരുന്നു കിട്ടുന്നത്.


ലാലേട്ടന്റെ മഹാഭാരതം വന്നാലും ഇല്ലേലും ആമിര്‍ ഖാന്റെ മഹാഭാരതം വരും, ആയിരം കോടിയുമായി മുകേഷ് അംബാനി!!


ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് കമ്മാരസംഭവം. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സിനിമ ഏപ്രിലില്‍ തിയറ്ററുകളിലേക്ക് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. സിദ്ധാര്‍ത്ഥ്, നമിത പ്രമോദ്, ബോബി സിംഹ, മുരളി ഗോപി, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


kammarasambhavam

ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച കമ്മാരന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് കാണിക്കുന്നത്. തന്റെ സിനിമ ഒരു ആഷേപ ഹാസ്യമാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. യൗവ്വനം, മുതല്‍ വാര്‍ദ്ധ്യകം വരെയുള്ള മൂന്ന് ഗെറ്റപ്പുകള്‍ക്ക് വേണ്ടി ദിലീപ് ഒത്തിരി കഷ്ടപ്പെടുകയും ചെയ്തിരുന്നു. അതെല്ലാം സിനിമയിലൂടെ കാണാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.


ട്രെയിലറുകളുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച മലയാള സിനിമയെ ഞെട്ടിച്ചത് നാലെണ്ണം, നാലും ഹിറ്റായിരുന്നു!!

English summary
Dileep's Kammara Sambhavam rocking new poster out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X