»   » ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ ആദ്യയാത്ര തമിഴ്‌നാട്ടിലേക്ക്! പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ട്!

ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ ആദ്യയാത്ര തമിഴ്‌നാട്ടിലേക്ക്! പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ട്!

Posted By: Teresa John
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് ആദ്യ യാത്രയ്ക്ക് പോവാനുള്ള തയ്യാറെടുപ്പുകളിലാണ്. ദിലീപ് ജയിലില്‍ പോവുന്നതിന് മുമ്പ് അഭിനയിച്ച് കൊണ്ടിരുന്ന കമ്മാരസംഭവം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കേരളത്തിന് പുറത്തേക്ക് പോവുന്നത്.

രാമലീലയില്‍ ഒരു മാജിക് നടന്നിട്ടുണ്ട്! തുറന്ന പറച്ചിലുമായി വിജയ രാഘവന്‍! എന്താണ് ആ അത്ഭുതം??

ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുമായിരുന്നു ആരംഭിച്ചിരുന്നത്.
ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്നതിനാല്‍ നിയമോപദേശം തേടിയിട്ടായിരിക്കും  സിനിമയ്ക്ക് വേണിയുള്ള ദിലീപിന്റെ യാത്ര വീണ്ടും ആരംഭിക്കാന്‍ പോവുന്നത്.

ദിലീപിന്റെ സിനിമ

അരുണ്‍ ഗോപിയുടെ രാമലീലയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമായിരുന്നു ദിലീപ് ജയിലില്‍ പോയിരുന്നത്. എന്നാല്‍ കമ്മാരസംഭവം എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചതെ ഉണ്ടായിരുന്നുള്ളു. ശേഷം സിനിമയുടെ ഭാവിയും അനിശ്ചിതത്വത്തിലായിരുന്നു.

കമ്മാരസംഭവം

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് സിനിമയാണ് കമ്മാരസംഭവം. ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു തുടങ്ങിയത്.

ദിലീപ് തമിഴ്‌നാട്ടിലേക്ക്

ദിലീപ് ജയിലില്‍ പോയതോടെ പാതിവഴിയില്‍ മുടങ്ങി പോയ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ പോവുകയാണ്. അങ്ങനെ എങ്കില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ ആദ്യയാത്ര തമിഴ്‌നാട്ടിലേക്കായിരിക്കും.

കമ്മാരസംഭവം, പ്രത്യേകതകള്‍ ഏറെ

ദിലീപ് ഇത് വരെ ചെയ്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമാണ് കമ്മാരസംഭവം. ദിലീപ് ചിത്രങ്ങളില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണെന്നും മുമ്പ് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

നാല് ഗെറ്റപ്പുകളില്‍

ചിത്രത്തില്‍ ദിലീപ് നാലോളം ഗെറ്റപ്പിലാണ് എത്തുന്നത്. കമ്മരന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സിദ്ധാര്‍ഥും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

രണ്ടാം ലോക മഹായുദ്ധം

രണ്ടാം ലോക മഹായുദ്ധം ഉള്‍പ്പെടെ പഴയ കാലഘട്ടം എല്ലാം ചിത്രത്തില്‍ വരുന്നുണ്ട്. കഥാപരമായും ചിത്രീകരണ മികവു കൊണ്ടും മലയാള സിനിമയ്ക്കു അഭിമാനിക്കാവുന്ന ഒരു ചിത്രം ആകുമെന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് സിനിമയെ കുറിച്ച് മുമ്പ പറഞ്ഞിരുന്നു.

മുരളി ഗോപിയുടെ കഥ

നടനും തിരക്കഥകൃത്തുമായ മുരളി ഗോപിയാണ് കമ്മാരസംഭവത്തിന് വേണ്ടി കഥയൊരുക്കിയിരിക്കുന്നത്. രസികന്‍ എന്ന സിനിമയ്്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയ്ക്ക് ദിലീപ് അഭിനയിക്കുന്ന സിനിമ കൂടിയാണ് കമ്മാരസംഭവം. ചിത്രത്തിലെ നായിക നമിത പ്രമോദാണ്.

English summary
Dileep's Kammarasambhavam begins shooting at tamilnadu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam