»   » രാമനുണ്ണിയ്ക്ക് ശേഷം ദിലീപേട്ടന്റെ കമ്മാരനും വരുന്നു? അതും എപ്പോഴാണെന്ന് അറിയാമോ?

രാമനുണ്ണിയ്ക്ക് ശേഷം ദിലീപേട്ടന്റെ കമ്മാരനും വരുന്നു? അതും എപ്പോഴാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി ആശങ്കയിലായിരുന്നു കമ്മാരസംഭവം എന്ന സിനിമ. എന്നാല്‍ മൂന്ന് മാസത്തിനടുത്തുള്ള ജയില്‍ വാസത്തിന് ശേഷം തിരിച്ചെത്തിയ ദിലീപ് സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു. അനിശ്ചിതത്വത്തിലായെന്ന് കരുതിയിരുന്നെങ്കിലും സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്.

ഈശോ മറിയം യൗസോഫി'നെ കൂട്ട് പിടിച്ച് ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ കൊച്ചു സിനിമ, ഇത് തകര്‍ക്കും!!

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്മാരസംഭവം അടുത്ത ഏപ്രിലില്‍ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തുമെന്നാണ് പറയുന്നത്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ അവസാനത്തെ ഷെഡ്യൂളും പൂര്‍ത്തിയാവാൻ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്മാരസംഭവം

നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് കമ്മാരസംഭവം. ദിലീപിനെ നായകനാക്കി ഒരുക്കുന്ന സിനിമ ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. രണ്ടാമതും ചിത്രീകരണം ആരംഭിച്ച സിനിമ അടുത്ത വര്‍ഷമായിരിക്കും തിയറ്ററുകളിലേക്കെത്തുന്നത്.

റിലീസ് തീരുമാനിച്ചു

ചിത്രീകരണം പൂര്‍ത്തിയായി കെണ്ടിരിക്കുന്ന കമ്മാരസംഭവം അടുത്ത ഏപ്രിലില്‍ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് റിലീസ് ചെയ്യാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ചെന്നൈയിലെ ചിത്രീകരണം


ദിലീപ് ജയിലില്‍ പോയതോട് കൂടി അനിശ്ചിതത്വത്തിലായിരുന്നെങ്കിലും ചെന്നൈയില്‍ നിന്നും രണ്ടാമത് തുടങ്ങിയ ചിത്രീകരണവും പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഇനി തേനിയില്‍ നിന്നും ഒരു ഭാഗം കൂടിയാണ് ചിത്രീകരിക്കാനുള്ളത്.

കേന്ദ്ര കഥാപാത്രങ്ങള്‍

ദിലീപ് നായകനാവുമ്പോള്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. സിദ്ധാര്‍ത്ഥിന്റെ കഥാപാത്രത്തിന്റെ രംഗങ്ങളെല്ലാം പൂര്‍ത്തിയായി എന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

രാമലീലയ്ക്ക് പിന്നാലെ


രാമലീലയുടെ റിലീസ് തീരുമാനിച്ചിരിക്കുമ്പോഴയിരുന്നു ദിലീപ് ജയിലിലേക്ക് പോയത്. ശേഷം സിനിമയും പ്രതിസന്ധിയിലായെങ്കിലും റിലീസിന് ശേഷം സൂപ്പര്‍ ഹിറ്റാവുകയായിരുന്നു.

20 കോടി ചിത്രം

ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം 20 കോടി മുതല്‍ മുടക്കിയലായിരുന്നു ആരംഭിച്ചിരുന്നത്. മലപ്പുറം, കോയമ്പത്തൂര്‍ എന്നിങ്ങനെ പല സ്ഥലങ്ങളിലുമായിരുന്നു ചിത്രീകരണം നടന്നിരുന്നത്.

തിരക്കഥ

കമ്മാരന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. വീണ്ടും നമിത പ്രമോദ് ദിലീപിന്റെ നായികയാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് കമ്മാരസംഭവത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്

English summary
The film also has Tamil actor Siddharth playing an equally prominent role. "Siddharth has finished 99% of his portions. He has only one more day of shooting left," says Ratheesh, adding that the movie is expected to hit theatres by Vishu 2018.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam