For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts
    Read more about: dileep nadirsha

    കേശുവായുളള മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ്, ട്രെന്‍ഡിംഗായി പുതിയ പോസ്റ്റര്‍

    |

    ജനപ്രിയ നായകന്‍ ദിലീപിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് കേശു ഈ വീടിന്‌റെ നാഥന്‍. സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഉര്‍വ്വശി നായികയായി എത്തുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് എടുത്തിരിക്കുന്നത്. അറുപതിലധികം വയസ് പ്രായമുളള കഥാപാത്രമായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ഭാര്യഭര്‍ത്താക്കന്മാരായി ഉര്‍വ്വശിയും ദിലീപും ചിത്രത്തില്‍ എത്തുന്നു എന്നാണ് സൂചന.

    dileep

    അതേസമയം വിഷുവിന് ദിലീപ് ചിത്രത്തിന്‌റെതായി വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. വയോധികനായുളള നടന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകള്‍ക്ക് ശേഷം സജീവ് പാഴൂരിന്‌റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്.

    ഗ്ലാമറസ് ലുക്കില്‍ നടി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദിഖ്, പ്രചോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമ ജി നായര്‍, വത്സല മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

    ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

    നാദിര്‍ഷ തന്നെയാണ് കേശു ഈ വീടിന്‌റെ നാഥന്‍റെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അനില്‍ നായര്‍ ഛായാഗ്രഹണവും സാജന്‍ എഡിറ്റിങ്ങും ചെയ്യുന്നു. ഗാനരചന ബികെ ഹരിനാരായണന്‍, ജ്യോതിഷ്. നാദ് ഗ്രൂപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ നിര്‍മ്മിച്ചത് ദിലീപ് ആയിരുന്നു.

    English summary
    dileep's keshu ee veedinte naathan new poster goes viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X