ബാലന്‍ വക്കീലായി പൊളിച്ചടുക്കി ജനപ്രിയ നായകന്‍! കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ കിടിലന്‍ ടീസര്‍
ജനപ്രിയ നായകന്‍ ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കമ്മാര സംഭവത്തിനു ശേഷം നിരവധി സിനിമകളുമായിട്ടാണ് സൂപ്പര്‍താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. നടന്റെ ഒന്നിലധികം ചിത്രങ്ങളുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദിലീപിന്റെതായി അടുത്ത വര്‍ഷം ആദ്യമെത്തുക കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രമായിരിക്കും.
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ടീസറിനായുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ദിലീപ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍
കമ്മാര സംഭവത്തിനു ശേഷം ദിലീപിന്റെതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. അടുത്ത വര്‍ഷമാദ്യം ആയിരിക്കും സിനിമ തിയ്യേറ്ററുകളിലെത്തുക. ദിലീപിന്റെ പിറന്നാള്‍ ദിവസമായിരുന്നു സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു.

വിക്കന്‍ വക്കീലായി ദിലീപ്
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കന്‍ വക്കീലായിട്ടാണ് ദിലീപ് എത്തുന്നത്. പാസഞ്ചറിനു ശേഷം ദിലിപ് വീണ്ടും വക്കീലിന്റെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ദിലീപിന്റെ ആരാധകര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു ചിത്രമായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണറിയുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ടീസര്‍ പുറത്ത്
ചിത്രത്തിന്റെതായി കിടിലന്‍ ഒരു ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ദിലീപ് തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ടീസര്‍ പങ്കുവെച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറക്കാര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപിന്റെ മുന്‍പത്തെ സിനിമകളില്‍നിന്നുളള ഒരു വേറിട്ട വേഷം തന്നെയായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ഉണ്ടാവുക.
ടീസര്‍ കാണൂ
ടീസര്‍ കാണൂ

റിലീസ് ഫെബ്രുവരിയില്‍
എറണാകുളമായിരുന്നു ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്,ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമ ഫെബ്രുവരി 21ന് വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2019ലെ ദിലീപിന്റെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍.


Click it and Unblock the Notifications











