ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി ദിലീപ്! ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

By Prashant V R

Recommended Video

ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി ദിലീപ്! | Filmibeat Malayalam

ജനപ്രിയ നായകന്‍ ദിലീപിന്റെ സിനിമകള്‍ എപ്പോള്‍ ഇറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. കമ്മാരസംഭവം എന്ന ചിത്രത്തിനു ശേഷം ദിലീപിന്റെ പുതിയ സിനിമകള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 27 ജനപ്രിയ നായകന്റെ പിറന്നാള്‍ ദിവസമാണ്. ദിലീപിന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസം തന്നെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി താരത്തിന് ആശംസകളറിയിച്ച് എത്തിയിരിക്കുന്നത്. ദിലീപിന്റെ പിറന്നാള്‍ ദിനം പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ജനപ്രിയ നായകന്റെ പിറന്നാള്‍ സമ്മാനം എത്തിയിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ദിലീപ് എത്തിയിരിക്കുന്നത്.

ദിലീപിന്റെ പുതിയ സിനിമ

ദിലീപിന്റെ പുതിയ സിനിമ

കമ്മാര സംഭവത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ദിലീപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിക്കന്‍ വക്കീലായിട്ടാണ് ദിലീപ് എത്തുന്നതെന്നാണ് വിവരം. ദിലീപ് ആദ്യമായിട്ടാണ് ഒരു മുഴുനീള വക്കീല്‍ വേഷത്തില്‍ എത്തുന്നത്. ജനപ്രിയ നായകന്റെ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്. ഒറ്റ ഷെഡ്യൂളിലാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമ ചിത്രീകരിക്കുന്നത്.

നായികമാര്‍

നായികമാര്‍

ടു കണ്‍ട്രീസിനു ശേഷം മംമ്താ മോഹന്‍ദാസ് ദിലീപിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. മൈബോസ്,പാസഞ്ചര്‍ തുടങ്ങിയ സിനിമകളും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വിജയ ചിത്രങ്ങളായിരുന്നു. മംമ്താ മോഹന്‍ദാസിനു പുറമെ തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാ ആനന്ദും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്, എസ്ര,കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രിയ മലയാളത്തില്‍ അഭിനിയിക്കുന്ന മൂന്നാമത്തെ സിനിമയാണ് ഈ ചിത്രം.

ചിത്രത്തിന്റെ ടൈറ്റില്‍

ചിത്രത്തിന്റെ ടൈറ്റില്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് ദിലീപ്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണ് ചിത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ പേരിട്ടിരിക്കുന്നത്. വില്ലന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായാണ് ഒരു ചിത്രത്തിനു വേണ്ടി ഒന്നിച്ചിരിക്കുന്നത്. നീതി എന്നാണ് ചിത്രത്തിന്റെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.

പോസ്റ്റര്‍ കാണൂ

ക്രിസ്മസ് റിലീസ്

ക്രിസ്മസ് റിലീസ്

എറണാകുളമാണ് ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. കമ്മാരനു ശേഷം ബാലന്‍ വക്കീലായുളള ദിലീപിന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്മാവുന്ന തരത്തിലുളള മികച്ചൊരു എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രൊഫസര്‍ ഡിങ്കന്‍

പ്രൊഫസര്‍ ഡിങ്കന്‍

കോടതി സമക്ഷം ബാലന്‍ വക്കീലിനു പുറമെ പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയും ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ്. ചായാഗ്രാഹകനായ ശ്രദ്ധ നേടിയ രാമചന്ദ്രബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഫിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതുന്നത്. കമ്മാരസംഭവത്തിനു ശേഷം നമിതാ പ്രമോദ് വീണ്ടം ദിലീപിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് പ്രൊഫസര്‍ ഡിങ്കന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X