ബാലന്‍ വക്കീലായി പൊളിച്ചടുക്കി ജനപ്രിയ നായകന്‍! കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ കിടിലന്‍ ട്രെയിലര്‍

By Midhun Raj

കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ഇത്തവണയും ദിലീപ് എത്തുന്നത്.

കൂടാതെ ആക്ഷന്‍ രംഗങ്ങളുമുളള ഒരു ത്രില്ലര്‍ ചിത്രം കൂടിയായിരിക്കും സിനിമയെന്നും അറിയുന്നു. ചിത്രത്തില്‍ വിക്കന്‍ വക്കീലായിട്ടാണ് ദിലീപ് എത്തുന്നത്. മംമ്താ മോഹന്‍ദാസ്,പ്രിയ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്,സിദ്ധിഖ്,ലെന തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 kodathi samaksham balan vakkeel,

ദിലീപിന്റെ ആരാധകര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു ചിത്രമായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണറിയുന്നത്. നിലവില്‍ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X