അവശ്യ വസ്തുക്കളുമായി ദിലീപുമെത്തി! മഴക്കെടുതിയില്‍ കേരളത്തിനൊപ്പം ജനപ്രിയനും, കാണൂ!

By Nimisha

അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ വിറുങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമൊക്കെയായി പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോള്‍ പലരും നിസ്സഹായരായി നോക്കിനില്‍ക്കുകയായിരുന്നു. ഒരായുസ്സിന്റെ സമ്പാദ്യം മഴയ്‌ക്കൊപ്പം ഒഴുകിപ്പോവുമ്പോള്‍ ചങ്ക് തകര്‍ന്ന് വിലപിക്കുകയായിരുന്നു പലരും. വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ ജില്ലകളിലായി നിരവധി ക്യാംപുകളാണ് തുറന്നിട്ടുള്ളത്.

ദുരിതാശ്വാസ ക്യാംപുകളിലേക്ക് താരങ്ങളും രാഷ്ട്രീയ പ്രതിനിധികളുമൊക്കെ നേരിട്ടെത്തിയിരുന്നു. അതാത് സെന്ററുകളിലെ ആവശ്യത്തെക്കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പല പ്രധാന വിവരങ്ങളും കൈമാറിയിരുന്നത്. പെട്ടെന്നുള്ള റീച്ചായിരുന്നു ഇതിന് പിന്നില്‍. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വതി, രമ്യ നമ്പീശന്‍, ആസിഫ് അലി, ജയസൂര്യ തുടങ്ങിയ താരങ്ങള്‍ ക്യാംപുകളിലേക്ക് നേരിട്ടെത്തിയിരുന്നു. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള മഴയില്‍ ആലുവ ഒന്നടങ്കം മുങ്ങിയപ്പോള്‍ താരങ്ങളുടെ വസതികളിലും വെള്ളം കയറിയിരുന്നു. ഇതോടെയാണ് ദിലീപിനെക്കുറിച്ച് ആരാധകര്‍ ചോദിച്ച് തുടങ്ങിയത്. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി താരവും രംഗത്തിറങ്ങിയിട്ടുണ്ട്.

അവശ്യ സാധനങ്ങളുമായി ദിലീപ്

അവശ്യ സാധനങ്ങളുമായി ദിലീപ്

പ്രളയത്തിലകപ്പെട്ട കേരളജനതയെ സഹായിക്കാനായി സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിരുന്നു. ബോളിവുഡ്, ടോളിവുഡ് ഭേദമന്യേ സഹായങ്ങള്‍ പ്രവഹിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങള്‍ തങ്ങളാല്‍ക്കഴിയാവുന്ന തുക നല്‍കിയിട്ടുണ്ട്. ടൊവിനോ തോമസടക്കമുള്ളവര്‍ സജീവമായി രംഗത്തിറങ്ങിയപ്പോള്‍ ദിലീപ് എവിടെയാണെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തിന്റെ ആരാധകരായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങുന്ന ദിലീപിന്റെ ഫോട്ടോ പുറത്തുവന്നതോടെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചത്.

 എവിടെയായിരുന്നു?

എവിടെയായിരുന്നു?

ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇതുവരെ എവിടെയായിരുന്നുവെന്നായിരുന്നാണ് പലരും ചോദിച്ചിട്ടുള്ളത്. പൊതുവെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുള്ള താരത്തിന്റെ അസാന്നിധ്യത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് താരത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

 വീട്ടില്‍ വെള്ളം കയറിയോ?

വീട്ടില്‍ വെള്ളം കയറിയോ?

ആലുവയില്‍ വെള്ളം കയറിയ കാര്യത്തെക്കുറിച്ചും വീട്ടിലെ അവസ്ഥയെങ്ങനെയാണെന്നും ചിലര്‍ ചോദിച്ചിട്ടുണ്ട്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോജു ജോര്‍ജ്, അനന്യ തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറിയിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് താരങ്ങള്‍ രംഗത്തുവന്നിരുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചിട്ടുള്ളത്. പ്രശസ്തി ലക്ഷ്യമാക്കാതെ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് നന്മ നേരുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ പുറത്തുവിട്ടു

ചിത്രങ്ങള്‍ പുറത്തുവിട്ടു

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് താരത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ദുരിതാശ്വാസ ക്യാംപിലേക്കായി വസ്ത്രം വാങ്ങുന്ന താരത്തിന്റെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഇനി ദിലീപിനെക്കണ്ടില്ലല്ലോയെന്നാരും പറയരുതെന്നാണ് ചിലര്‍ പറയുന്നത്. വിമര്‍ശനവും വിവാദവുമൊക്കെ തുടരുന്നതിനിടയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താരത്തിനൊപ്പം എന്നു ഞങ്ങളുണ്ടാവുമെന്ന് ചിലര്‍ ഉറപ്പുനല്‍കിയിട്ടുമുണ്ട്.

പോസ്റ്റ് കാണാം

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X