»   » ദിലീപിന്റെ മാജിക്ക് പിഴച്ചു, ചെന്നു ചാടുന്നത് വലിയ അബദ്ധത്തില്‍

ദിലീപിന്റെ മാജിക്ക് പിഴച്ചു, ചെന്നു ചാടുന്നത് വലിയ അബദ്ധത്തില്‍

Posted By: Rohini
Subscribe to Filmibeat Malayalam

തെറ്റിദ്ധരിക്കരുത്, പറയുന്നത് ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചാണ്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ദിലീപിന്റെ പുതിയ ചിത്രം ഇതിനോടകം വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ഡിങ്കോയിറ്റുകളെ അപമാനിക്കുന്നു എന്നതിന്റെ പേരിലുള്ള വിവാദങ്ങളെയൊക്കെ ചിത്രം തരണം ചെയ്തു. വൈകാതെ ഷൂട്ടിങ് ആരംഭിയ്ക്കും.

ആ ഓര്‍മകള്‍ പതിനാല് വര്‍ഷം; കാവ്യ മാധവന്‍ പങ്കുവയ്ക്കുന്നു

ചിത്രത്തില്‍ ദിലീപ് ഒരു മജീഷ്യനായിട്ടാണ് എത്തുന്നത് എന്ന് തിരക്കഥാകൃത്ത് റാഫി പറഞ്ഞു. പ്രശസ്തിയ്ക്ക് വേണ്ടി ദിലീപ് ചെയ്യുന്ന മാജിക്ക് പിഴയ്ക്കുന്നത് വലിയൊരു അബദ്ധത്തില്‍ ചെന്നു ചാടുന്നതുമാണ് ചിത്രം. പ്രശസ്ത ഛായാഗ്രാഹകനായ കെ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും പ്രൊഫസര്‍ ഡിങ്കനുണ്ട്. തുടര്‍ന്ന് വായിക്കാം

ദിലീപിന്റെ മാജിക്ക് പിഴച്ചു, ചെന്നു ചാടുന്നത് വലിയ അബദ്ധത്തില്‍

ഒരു മജീഷ്യനായിട്ടാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. പ്രശസ്തിയ്ക്ക് വേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്തു കൂട്ടുന്ന കഥാപാത്രം

ദിലീപിന്റെ മാജിക്ക് പിഴച്ചു, ചെന്നു ചാടുന്നത് വലിയ അബദ്ധത്തില്‍

പെട്ടന്ന് പ്രശസ്തി നേടാന്‍ വേണ്ടി മാന്ത്രികനായ ദിലീപ് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാജിക്ക് ചെയ്യും. എന്നാല്‍ അത് ചെന്നെത്തുന്നത് വലിയ പ്രശ്‌നങ്ങളിലായിരിക്കും. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് പിന്നെ ചിത്രം

ദിലീപിന്റെ മാജിക്ക് പിഴച്ചു, ചെന്നു ചാടുന്നത് വലിയ അബദ്ധത്തില്‍

ടു കണ്‍ട്രീസിന് ശേഷം റാഫി തിരക്കഥ എഴുതുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. പ്രശസ്ത ഛായാഗ്രാഹകനായ കെ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും പ്രൊഫസര്‍ ഡിങ്കനുണ്ട്.

ദിലീപിന്റെ മാജിക്ക് പിഴച്ചു, ചെന്നു ചാടുന്നത് വലിയ അബദ്ധത്തില്‍

ഡിങ്കമത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഡിങ്കോയിസ്റ്റുകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡിങ്കനുമായി ചിത്രത്തിന് യാതൊരു തര ബന്ധവുമില്ലെന്ന് പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. അതേ പേരില്‍ തന്നെ ചിത്രമെത്തും.

ദിലീപിന്റെ മാജിക്ക് പിഴച്ചു, ചെന്നു ചാടുന്നത് വലിയ അബദ്ധത്തില്‍

ത്രി ഡി ചിത്രമായിട്ടാണ് പ്രൊഫസര്‍ ഡിങ്കന്‍ ഒരുക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രം ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരിമാനം

ദിലീപിന്റെ മാജിക്ക് പിഴച്ചു, ചെന്നു ചാടുന്നത് വലിയ അബദ്ധത്തില്‍

എം സുന്ദര്‍ ദാസ് സംവിധാനം ചെയ്യുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി.

English summary
Dileep's movie Professor Dinkan has been in the news since its announcement for several reasons, the major one being that the followers of Dinkoism took offence at the title. However the makers of the 3D movie have decided to stick with the name and go ahead with the project that will be cinematographer-turned-filmmaker K Ramachandra Babu's debut directorial.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam