സിഐഡി മൂസ വീണ്ടും, ദിലീപിന്‌റെ മാസ് എന്‍ട്രി, ശ്രദ്ധ നേടി കവര്‍ സോംഗ്

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്റെ സിഐഡി മൂസ ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മരംഗങ്ങളുമായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. 2003ലായിരുന്നു സിഐഡി മൂസ റിലീസ് ചെയ്തത്. ദിലീപിനൊപ്പം കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, സലീംകുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളും പൂണ്ടുവിളയാടിയ ചിത്രമായിരുന്നു സി ഐഡി മൂസ.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഉദയകൃഷ്ണ സിബി കെ തോമസിന്‌റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ ജോണി ആന്റണിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു. ദിലീപിന്റെ തന്നെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. ഭാവന നായികയായി എത്തിയ ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, മുരളി, അര്‍ജുന്‍ റെക്‌സ്, ശരത് സക്‌സേന, ക്യാപ്റ്റന്‍ രാജു, അബു സലീം, വിജയരാഘവന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി, ഇന്ദ്രന്‍സ് ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെയായിരുന്നു അണിനിരന്നത്.

വിദ്യാസാഗര്‍ ഒരുക്കിയ ചിത്രത്തിലെ

വിദ്യാസാഗര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂലംകുഴിയില്‍ സഹദേവന്‍ അഥവാ സിഐഡി മൂസയായി ദിലീപ് എത്തിയ ചിത്രത്തില്‍ അര്‍ജുന്‍ എന്ന നായയും പ്രധാന കഥാപാത്രമായിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ദിലീപ് ചിത്രത്തിന് ലഭിക്കാറുളളത്.

അതേസമയം സി ഐഡി മൂസയുടെ

അതേസമയം സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രണ്ടാം ഭാഗം വരുമെന്ന സൂചനകള്‍ മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അതേകുറിച്ചുളള വിവരങ്ങള്‍ പുറത്തിറങ്ങിയില്ല. സിഐഡി മൂസയുടെതായി പുറത്തിറങ്ങിയ പുതിയ കവര്‍ സോങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പിന്നണി ഗായകന്‍ കെഎസ് ഹരിശങ്കറിന്‌റെയും

പിന്നണി ഗായകന്‍ കെഎസ് ഹരിശങ്കറിന്‌റെയും സുഹൃത്തുക്കളുടെയും ബാന്‍ഡായ പ്രഗതിയാണ് പുതിയ മ്യൂസിക്ക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിഐഡി മൂസയിലെ 'വേട്ടയാടി ആടി ഇതുവഴി വാ' എന്ന ഗാനം പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടു പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് ഇവര്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കായിരുന്നു വിദ്യാസാഗര്‍ ഈ പാട്ട് ഒരുക്കിയത്.

അതേസമയം ഹരിശങ്കറിന്‌റെ

അതേസമയം ഹരിശങ്കറിന്‌റെ കവര്‍ സോങ് വീഡിയോയില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി സിഐഡി മൂസയായി ദിലീപ് വീണ്ടും എത്തുത്തുന്നുണ്ട്. 12 ബി ഫ്‌ളാറ്റില്‍ അര്‍ജുന്‍ എന്ന തന്‌റെ നായയെ തിരക്കിയാണ് മൂസ വീണ്ടും എത്തിയത്. "മൂസ, സിഐഡി മൂസ, എന്താ ഇപ്പോ ഇവിടെ ഒരു ബഹളം. എന്റെ പാട്ടെടുത്ത് ഞാന്‍ ഇതുവരെ കേള്‍ക്കാത്ത രീതിയില്‍ ഒരു അലമുറയിടല്‍. അതു വേണ്ട അതുവേണ്ട എന്ന് മൂസയായി ദിലീപ് വീഡിയോയില്‍ പറയുന്നു.

Recommended Video

ഭാവന-ദിലീപ് ചിത്രം: എല്ലാം ദിലീപിൻറെ ബുദ്ധി | filmibeat Malayalam

വീഡിയോ

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X