twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ സീരിയൽ താരം കോഴിക്കോട് ശാരദ അന്തരിച്ചു...

    |

    മിനിസ്ക്രീൻ പ്രേക്ഷകരുട പ്രിയപ്പെട്ട് താരം കോഴിക്കോട് ശാരദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടിയുടെ അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു താരം. നടിയുടെ പെട്ടെന്നുള്ള വിയോഗം ഏവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്.

    Kozhikode Sarada

    കോഴിക്കോട് സ്വദേശിയായ ശാരദ നടകത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 1979 ൽ പുറത്ത് ഇറങ്ങിയ ചിത്രമായ അങ്കുറിയിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക്... എന്നിങ്ങനെ എൺപതോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

    ഐശ്വര്യ റായിക്ക് അധ്യാപകനോട് ക്രഷ് ഉണ്ടായിരുന്നു, ഇംപ്രസ് ചെയ്യാൻ പലതും നോക്കി, വെളിപ്പെടുത്തി സുഹൃത്ത്ഐശ്വര്യ റായിക്ക് അധ്യാപകനോട് ക്രഷ് ഉണ്ടായിരുന്നു, ഇംപ്രസ് ചെയ്യാൻ പലതും നോക്കി, വെളിപ്പെടുത്തി സുഹൃത്ത്

    Recommended Video

    ആരാണീ കോഴിക്കോട് ശാരദ ? ചെറിയ വേഷങ്ങളിലെ വലിയ കലാകാരി

    സിനിമകൾ കൂടാതെ സീരിയലുകളിലും കോഴിക്കോട് ശാരദ സജീവമായിരുന്നു. വാർധക്യ സംബന്ധമായ അസുഖങ്ങൾ വേട്ടയാടിത്തുടങ്ങിയതിൽ പിന്നെയാണ് കലാ രംഗത്തു നിന്നും നടി വിട്ടുനിന്നത്. നെഗറ്റീവും പോസിറ്റീവുമായുള്ള നിരവധി കഥപാത്രങ്ങൾ മിനിസ്ക്രീനിൽ നടി അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് ആരാധകരും സഹപ്രവർത്തകരും കേൾക്കുന്നത്. സിനിമാ സീരിയൽ നാടക ലോകത്തു നിന്നുള്ള നിരവധി പേരാണ് മുതിർന്ന നടിയുടെ വിയോഗത്തെ തുടർന്ന് ആദരാഞ്ജലികളർപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടൻ പങ്കുവെച്ച് കുറുപ്പാണ്. നടിയെ കുറിച്ചുള്ള ഓർമയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ''കോഴിക്കോട് ശാരദമ്മ വിടവാങ്ങി. ഒന്നിച്ചു അഭിനയിക്കാനുള്ള ഭാഗ്യം തന്ന കർത്താവിനു സ്തോത്രം. രണ്ടുമാസം മുൻപാണ് ഞങ്ങൾ പ്രിയങ്കരിയിൽ അഭിനയിച്ചത്, (സുന്ദരിയമ്മയും, റോയിയും ആയി), അല്പം കേൾവിക്കുറവ് മാത്രമേ തോന്നിയിരുന്നുള്ളു, അല്ലാതെ നോക്കിയാൽ എന്നെക്കാൾ ആക്ടീവ് ആയിരുന്നു അമ്മ.... ഇത്ര പെട്ടെന്നൊരു മടങ്ങിപോക്ക് ഒട്ടും പ്രതീക്ഷിച്ചതല്ല.

    സല്ലാപം പോലെയുള്ള അനേകം മൂവിയിൽ എന്നെ വിസ്മയിപ്പിച്ച, ചിരിപ്പിച്ച, കണ്ണ് നനയിച്ച ആ അമ്മയോടൊപ്പം ഒന്നിച്ചു അഭിനയിച്ച നിമിഷങ്ങൾ മനസ്സ് സന്തോഷത്താൽ നിറക്കുന്നതായിരുന്നു, അഭിനയിക്കുമ്പോഴുള്ള എന്‍റെ കള്ളത്തരങ്ങൾ കണ്ടിട്ട് ഇവൻ തട്ടിപ്പുകാരനായി അഭിനയിക്കുവല്ല ജീവിക്കുവാണെന്ന് പറഞ്ഞു ഉച്ചത്തിൽ ചിരിച്ചത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ഒരു വലിയ അഭിനേത്രി ആയിരുന്നിട്ടും സീനുകളിൽ എന്‍റെ സജഷൻസ് സ്വീകരിക്കുകയും, ഇമ്പ്രെവിസേഷന് മാക്സിമം സഹകരിക്കുകയും ചെയ്തു, അമ്മേ ഞാൻ ഇങ്ങനൊരു ഡയലോഗ് കൂടി പറഞ്ഞോട്ടെ , എന്നിട്ട് ഞാൻ ഇങ്ങിനെ ഒരു മൂവ്മെന്‍റ് ചെയ്തോട്ടെ അമ്മയ്ക്ക് കുഴപ്പമുണ്ടോ എന്ന് ചോദിക്കുമ്പോ നീ ചെയ്തോട മോനെ ഞാൻ കൂടെയുണ്ടെന്നു പറഞ്ഞ ആ വലിയ മനസ്സ്. ഇനി ദൈവത്തിന്‍റെ കൊട്ടാരത്തിൽ ഒരുപാട് വേഷങ്ങൾ നിറഞ്ഞാടാൻ അമ്മ യാത്രയായി എന്ന് കരുതാം. പ്രാർത്ഥനകളോടെ. സുന്ദരിയമ്മയുടെ റോയ്'', ദാവീദ് ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

    Read more about: actress
    English summary
    Cinema Serial Actress Kozhikode Sarada Passed Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X