ദിലീപ്, അനു സിത്താര! അടുത്ത കിടിലന്‍ താരജോഡി, വീണ്ടും തരംഗമാവാന്‍ ദിലീപും! ടീസറുമായി ശുഭരാത്രി ടീം!
മമ്മൂട്ടിയുടെ മാമാങ്കത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് വന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മാമാങ്കത്തിനും മമ്മൂട്ടിയ്ക്കും ആശംസകളുമായി ദിലീപും എത്തിയിരുന്നു. പിന്നാലെ ദിലീപ് ആരാധകര്‍ക്കായി ശുഭരാത്രിയില്‍ നിന്നും ടീസര്‍ വരികയാണെന്നുള്ള വാര്‍ത്തയുമെത്തി. ഒടുവില്‍ കാത്തിരുന്നത് പോലെ ദിലീപിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ശുഭരാത്രിയുടെ ടീസര്‍ എത്തിയിരിക്കുകയാണ്.
ഒരു കിടിലന്‍ കുടുംബ ചിത്രമാണ് ശുഭരാത്രിയെന്ന സൂചന നല്‍കി കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. ഭാര്യ ഭര്‍ത്താക്കന്മാരായി ദിലീപും അനു സിത്താരയും എത്തുന്നു.ഇന്ദിര ഗാന്ധിയുമായി മകളെ സാമ്യപ്പെടുത്തി ഇന്ത്യ ഭരിക്കാന്‍ ഒരുക്കുന്ന ഒരു സാധാരണക്കാരനായിട്ടാണ് ദിലീപ് എത്തിയിരിക്കുന്നത്.

ഫാമിലി എന്റര്‍ടെയിനര്‍
ജനപ്രിയ നായകന്‍ ദിലീപ് ഏറെ കാലത്തിന് ശേഷം കുടുംബ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. ശുഭരാത്രിയില്‍ നിന്നും വന്ന ടീസര്‍ നല്‍കുന്ന സൂചന അടക്കം ഇത് കിടിലനൊരു ഫാമിലി എന്റര്‍ടെയിനറായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ടീസര്‍ പങ്കുവെച്ച ദിലീപിന്റെ പോസ്റ്റിന് താഴെ ശുഭരാത്രി ഫീല്‍ഗുഡ് മൂവിയായിരിക്കുമെന്നുമടക്കമുള്ള കമന്റുകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ലളിതവും മനോഹരവുമായ ഫാമിലി ചിത്രമാണെന്ന നൂറ് ശതമാനം ഉറപ്പ് നല്‍കി കൊണ്ടാണ് ദിലീപ് ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ദിലീപും അനു സിത്താരയും
ചിത്രീകരണം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ശുഭരാത്രി. ദിലീപും അനു സിത്താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് പറഞ്ഞപ്പോള്‍ മുതല്‍ ആരാധകരും ആകാംഷയിലായിരുന്നു. കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപിന്റെ ഭാര്യയായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്. ദിലീപും അനു സിത്താരയും വിവാഹിതരായി നില്‍ക്കുന്ന ചിത്രമായിരുന്നു സിനിമയില്‍ നിന്നും ആദ്യം പ ുറത്ത് വന്നത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാക്കിയ ട്രോളന്മാര്‍ പൊങ്കാല ഇട്ടിരുന്നു. എന്നാല്‍ ടീസറില്‍ നിന്നും വ്യക്തമാവുന്നത് പ്രകാരം ദിലീപും അനുവും മികച്ച താരജോഡികളായിരിക്കുമെന്നാണ്. ഭാര്യ, ഭര്‍ത്താക്കന്മാരുടെ റോളില്‍ ഇരുവരും തിളങ്ങി നില്‍ക്കുകയാണ്.

ശുഭരാത്രി ഒരുങ്ങുന്നു..
യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന 'ശുഭരാത്രി' വ്യാസന്‍ കെപിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ ഒരുക്കുന്ന സിനിമയാണിത്. സിദ്ദിഖാണ് മറ്റൊരു കേന്ദ്രകഥാപത്രത്തെ അവതരിപ്പിക്കുന്നത്. ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ് സാഹിബ് എന്ന വേഷത്തില്‍ സിദ്ദിഖും അഭിനയിക്കുന്നു. കരുനാഗപള്ളിയില്‍ താമസിച്ചിരുന്ന ആളാണ് ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ്. ഈ കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു ശുഭരാത്രിയുടെ അവസാന ഷൂട്ടിംഗ് നടന്നത്.

റിലീസിനൊരുങ്ങുന്നു
നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുന്ന സിനിമ ജൂലൈ ആദ്യ ആഴ്ചകളില്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പികളിലാണ് അണിയറ പ്രവര്‍ത്തകര്‍. റിലീസിനോടനുബന്ധിച്ച് ചിത്രത്തില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. പിന്നാലെയാണ് ടീസര്‍ എത്തിയത്.

മറ്റ് സിനിമകള്‍
കോടതി സമക്ഷം ബാലന്‍ വക്കീലായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയ ദിലീപിന്റെ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം സ്വന്തമാക്കിയിരുന്നു. നിലവില്‍ ജാക്ക് ഡാനിയേല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദിലീപുള്ളത്. ഇനി പ്രൊഫസര്‍ ഡിങ്കനാണ് ദിലീപിന്റേതായി വരാനിരിക്കുന്ന ചിത്രം. അതിന് മുന്‍പ് ശുഭരാത്രി എത്തും.


Click it and Unblock the Notifications