പോലീസുകാരനായി ദിലീപും! ആകാംഷ നിറച്ച് ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു
ഏറെ കാലത്തിന് ശേഷം ജനപ്രിയ നായകന്‍ ദിലീപിന്റെതായി നിര്‍മ്മിക്കുന്ന ഫാമിലി എന്റര്‍ടെയിനറാണ് ശുഭരാത്രി. സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ടീസര്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ നിന്നും സെക്കന്‍ഡ് ടീസറും വന്നിരിക്കുകയാണ്. കൃഷ്ണന്‍ എന്ന പോലീസുകാരനെയാണ് ദിലീപ്അവതരിപ്പിക്കുന്നത്. ടീസറില്‍ അച്ഛനും മകനുമായി അഭിനയിക്കുന്ന സിദ്ദിഖിനെയും നാദിര്‍ഷയെയും കാണിക്കുന്നു. പോലീസ് ഉദ്യോഗ്സ്ഥനായി വിജയ് ബാബു അഭിനയിക്കുന്നു.

മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്. സക്കാത്ത് കൊടുക്കുന്നതിനെ കുറിച്ചും സിദ്ദിഖ് പറയുന്നുണ്ട്. ദിലീപും അനു സിത്താരയും തമ്മിലുള്ള വിവാഹവും സെക്കന്‍ഡ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഫസ്റ്റ് ടീസറില്‍ ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായതിന് ശേഷമുള്ള കാര്യങ്ങളായിരുന്നു കാണിച്ചിരുന്നത്. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഹരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരങ്ങള്‍ ടീസറില്‍ വന്ന് പോവുന്നുണ്ട്.
യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'ശുഭരാത്രി'. വ്യാസന്‍ കെപിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ ഒരുക്കുന്ന സിനിമയാണിത്. ജൂലൈ ആദ്യ ആഴ്ചകളില്‍ സിനിമ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്.


Click it and Unblock the Notifications