സാന്റാക്ലോസായി ജനപ്രിയ നായകന്‍! ദിലീപ് ചിത്രം മൈ സാന്റയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
ജനപ്രിയ നായകന്‍ ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മൈ സാന്റ. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം നിലവില്‍ അവസാന ഘട്ടത്തിലാണ്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ഒരു പക്ക കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ദിലീപ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. നവാഗതനായ ജെമിന്‍ സിറിയക്ക് തിരക്കഥയെഴുതിയ ചിത്രത്തില്‍ ദിലിപും എഴു വയസുകാരിയായ കുട്ടിയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സാന്റ്‌ക്ലോസ് ആയിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്.
ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം അനുശ്രീയാണ് ദിലീപിന്റെ നായികയാവുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫൈസല്‍ അലി ഛായാഗഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സാജന്‍ എഡിറ്റിങ്ങും വിദ്യാസാഗര്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥാകൃത്ത് നിഷാദ് കോയ, സരിത സുഗീത്, അജീഷ് ഒകെ, സാന്ദ്ര മരിയ തുടങ്ങിയവരാണ് ബാനറില്‍ ഉള്‍പ്പെട്ട നിര്‍മ്മാതാക്കള്‍.


Click it and Unblock the Notifications











