ക്രിസ്മസിന് സാന്റാക്ലോസായി ദിലീപ്! ജനപ്രിയ നായകന്‍റെ മൈ സാന്റ ട്രെയിലര്‍ പുറത്ത്
ജനപ്രിയ നായകന്‍ ദിലീപിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മൈ സാന്റ. നടന്റെ ക്രിസ്മസ് റിലീസ് ചിത്രമായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സുഗീത് സംവിധാനം ചെയ്യുന്ന സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ദിലീപും ഏഴുവയസുകാരിയായ കുട്ടിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഒരു പക്ക കോമഡി എന്റര്‍ടെയ്നറായിട്ടാണ് മൈ സാന്റ അണിയറയില്‍ ഒരുങ്ങുന്നത്. നവാഗതനായ ജെമിന്‍ സിറിയക്ക് തിരക്കഥയെഴുതിയ ചിത്രത്തില്‍ സാന്റ്ക്ലോസ് ആയിട്ടാണ് ദിലീപ് എത്തുന്നത്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം അനുശ്രീയാണ് ദിലീപിന്റെ നായികയാവുന്നത്. സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സായ്കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, മഞ്ജു പത്രോസ്, ബേബി മനസ്വി തുടങ്ങിയവരാണ് സിനിമയില്‍ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ഫൈസല്‍ അലി ഛായാഗഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സാജന്‍ എഡിറ്റിങ്ങും വിദ്യാസാഗര്‍ സംഗീതവും ചെയ്തിരിക്കുന്നു. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥാകൃത്ത് നിഷാദ് കോയ, സരിത സുഗീത്, അജീഷ് ഒകെ, സാന്ദ്ര മരിയ തുടങ്ങിയവരാണ് ബാനറില്‍ ഉള്‍പ്പെട്ട നിര്‍മ്മാതാക്കള്‍.


Click it and Unblock the Notifications